ജപമാല മധുരം – ഒക്ടോബർ 25

“ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക്‌ ഞങ്ങൾ യോഗ്യരാകുവാൻ, സർവേശ്വരന്റെ പരി. മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.”

Catalyst

മരിയാൻസി സിസ്റ്റർ പഠിപ്പിച്ച എട്ടാം ക്ലാസ്സിലെ കെമിസ്ട്രി പാഠത്തിലുണ്ട്, ഉൽപ്രേരകങ്ങളെക്കുറിച്ച്. ഒരു രാസപ്രവർത്തനം വേഗതയിലാക്കുന്നതിന് കൂടെ ചേർക്കുന്ന വസ്തുവാണ് ഉൽപ്രേരകം (Catalyst).

എന്തൊക്കെയാണ് ഈശോമിശിഹായുടെ വാഗ്ദാനങ്ങൾ?

സുവിശേഷങ്ങളിൽ കർത്താവിന്റെ ഒരുപാട് വാഗ്ദാനങ്ങൾ കാണുന്നുണ്ട്.
യോഹ. 1- ലെ “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന വചനമാവണം അവന്റെ വാഗ്ദാനങ്ങളിൽ ആദ്യത്തേത്.

“നിന്റെ സഹോദരൻ ഉയിർക്കു”മെന്ന് കുഞ്ഞിപ്പെങ്ങളോട്..

“ഇന്ന് ഈ വീടിന് രക്ഷ”യെന്ന്‌ സക്കേവൂസിനോട്..

“നീ ഇന്ന് എന്നോട് കൂടെ പറുദീസയിൽ ആയിരിക്കു”മെന്ന് തൊട്ടപ്പുറത്ത് കുരിശിൽ തൂങ്ങിയാടിയവനോട്..

“ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ലെ”ന്ന്‌ പ്രിയശിഷ്യരോട്..

“സഹായകൻ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കു”മെന്ന് അവനിൽ വിശ്വസിച്ചവരോട്..

“അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണെ”ന്ന്..
പോയി ഉണർത്താമെന്ന് !!

അങ്ങനെയങ്ങനെ എത്രയോ വാഗ്ദാനങ്ങൾ ..!

Catalyst ൻ്റെ കാര്യം പറഞ്ഞാണല്ലോ തുടങ്ങിയത്. യേശുതമ്പുരാന്റെ വാഗ്ദാനങ്ങളെ സ്വന്തമാക്കാൻ അമ്മമറിയത്തിന്റെ കൂട്ട് വേണമെന്നാണ് ഇന്നത്തെ ജപമാലധ്യാനം നമ്മെ ഓർമ്മപ്പെടുത്തുന്നത്..
ദൈവാനുഗ്രഹത്തിലേയ്ക്കുള്ള പരിശ്രമങ്ങൾക്ക്‌ മറിയം കൂടുതൽ കരുത്ത് പകരുമെന്ന്..

കഠിനാധ്വാനത്തിനും പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ഒപ്പം ഒരു ടേബിൾ സ്പൂൺ മരിയഭക്തി കൂടി..
ജോറാവും മാഷേ, കാര്യങ്ങൾ.. !
കാനായിലെ കല്യാണം പൊടിപൊടിച്ചത് ഓർമിക്കുന്നില്ലേ?

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ