മേയ് മാസത്തിലെ ജപമാലയജ്ഞം നടത്താന്‍ വത്തിക്കാന്‍ തെരഞ്ഞെടുത്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും

കോവിഡ് 19 മഹാമാരിയില്‍ നിന്നും ലോകം മുക്തി നേടുന്നതിനായി മേയ് മാസത്തില്‍ നടത്താനിരിക്കുന്ന ജപമാല യജ്ഞത്തില്‍ വത്തിക്കാന്‍ തെരഞ്ഞെടുത്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണിയും. വേളാങ്കണ്ണി ദൈവാലയം ഉള്‍പ്പെടെ 30 തീര്‍ത്ഥാടനകേന്ദ്രങ്ങളെയാണ് ജപമാലയജ്ഞത്തില്‍ പങ്കുചേരാന്‍ വത്തിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഓരോ ദിവസവും ഓരോ നിയോഗങ്ങളുമായാണ് ജപമാലയത്‌നം ക്രമീകരിക്കുന്നത്. ശാസ്ത്രജ്ഞരെയും മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് മെയ് 14നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

‘ദൈവത്തോടുള്ള പ്രാര്‍ത്ഥന സഭയില്‍നിന്ന് നിരന്തരം ഉയരണം’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിക്കുന്ന ജപമാലയജ്ഞത്തിന് ‘നവസുവിശേഷ വത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സി’ലാണ് നേതൃത്വം നല്‍കുന്നത്. വത്തിക്കാന്‍ ബസിലിക്കയില്‍ ദൈവമാതാവിന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ തന്നെയായിരിക്കും മേയ് ഒന്നിന് ജപമാലയജ്ഞത്തിന് തുടക്കം കുറിക്കുക.

മേയ് അവസാനം വത്തിക്കാന്‍ ഗാര്‍ഡനിലെ ഗ്രോട്ടോയില്‍ പാപ്പാ നേതൃത്വം നല്‍കുന്ന ശുശ്രൂഷയോടെയാകും സമാപനം. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും ജപമാല പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങള്‍ സവിശേഷമായ രീതിയില്‍ പരിശ്രമിക്കണമെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.