നിയോഗങ്ങള്‍ സമര്‍പ്പിച്ചുള്ള പാപ്പായുടെ പ്രാര്‍ത്ഥനയോടെ ജപമാല മാരത്തണിന് സമാപനം

മെയ്‌ ഒന്നിന് തുടങ്ങിയ ജപമാല മാരത്തണിന് സമാപനം കുറിച്ച് കെട്ടുകള്‍ അഴിക്കുന്ന നാഥയ്ക്ക് മുന്നില്‍ ഫ്രാന്‍സിസ് പാപ്പാ ജപമാല അര്‍പ്പിച്ചു. പാപ്പാ, നിയോഗമായി സമര്‍പ്പിച്ചത് പ്രശ്നസങ്കീര്‍ണമായ അഞ്ച് കെട്ടുകളാണ്. മഹാമാരി മൂലം ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ജപമാലയുടെ ഓരോ രഹസ്യത്തിലും സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച പാപ്പാ, സമാപനത്തില്‍ ദൈവമാതാവിനോടുള്ള കൃതജ്ഞതാര്‍പ്പണമായി കിരീടവും സമ്മാനിച്ചു.

മഹാമാരിയുടെ ശമനം, തൊഴിലില്ലായ്മ, കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍, ശാസ്ത്രീയമായ ഗുണഫലങ്ങള്‍, കത്തോലിക്കാ വിശ്വാസത്തിലെ ഉണര്‍വ്വ് എന്നിവയെല്ലാമാണ് പാപ്പാ ഓരോ രഹസ്യങ്ങളില്‍ സമര്‍പ്പിച്ച നിയോഗങ്ങള്‍.

ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗ് ബിഷപ്പ് ബെര്‍ട്രാം ജോഹന്നാസ് മിയര്‍ കൊണ്ടുവന്ന ‘കെട്ടുകള്‍ അഴിക്കുന്ന’ നാഥയുടെ ഛായാചിത്രത്തിന്റെ പതിപ്പ് വത്തിക്കാന്‍ ഗാര്‍ഡനിലെ വേദിയില്‍ പ്രതിഷ്ഠിച്ചതോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.