മഹാമാരിയില്‍ നിന്ന് ലോകം മുക്തമാകാന്‍ ദൈവസമക്ഷം പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് പാപ്പാ

മഹാമാരിയില്‍ നിന്ന് ലോകം മുക്തമാകാന്‍ ദൈവസമക്ഷം പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് പാപ്പാ. കോവിഡ് മുക്തിക്കായി ആഗോളസഭ ആഹ്വാനം ചെയ്ത ‘റോസറി മാരത്തണി’ന്റെ സമാപനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രത്തില്‍ കിരീടം അണിയക്കവേയായിരുന്നു പാപ്പയുടെ വാക്കുകള്‍.

വത്തിക്കാനിലെ തോട്ടത്തില്‍ മുപ്പത്തിയൊന്നാം തീയതി വൈകിട്ട് 7.45 ന് ‘കുരുക്കഴിക്കുന്ന കന്യകാമാതാവിന്റെ ‘ ചിത്രത്തിനു മുന്നില്‍ ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ ജപമാല പ്രാര്‍ത്ഥന അര്‍പ്പിച്ചുകൊണ്ടായിരുന്നു സമാപനദിന ശശ്രൂഷകള്‍. പാപ്പാ തിരഞ്ഞെടുത്ത വിശേഷാല്‍ നിയോഗങ്ങളാണ് ജപമാലയുടെ ഓരോ രഹസ്യത്തിലും സമര്‍പ്പിച്ചത്.

കഴിഞ്ഞ മെയ് ഒന്നിന് വത്തിക്കാനിലെ ഗ്രിഗോറിയന്‍ കപ്പേളയിലെ നിത്യസഹായ മാതാവിന്റെ സന്നിധിയില്‍ നിന്നാണ് പരിശുദ്ധ പിതാവ് തന്നെ ഈ പ്രാര്‍ത്ഥനാ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തത്. സമാപനദിനത്തില്‍ വത്തിക്കാനിലെ തോട്ടത്തില്‍ കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രവും വഹിച്ച് വിത്തെര്‍ബോയിലെ കന്യകാമാതാവിന്റെ ഇടവകയില്‍ നിന്ന് ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കുട്ടികളുടെ ആഘോഷപൂര്‍വ്വമായ പ്രദക്ഷിണത്തോടെ ആരംഭിച്ച പ്രാര്‍ത്ഥനയില്‍ റോമിലെ സ്‌കൗട്ടിന്റെ ഒരു സംഘവും കുറച്ച് കുടുംബങ്ങളും സന്യസ്തരും ദൈവജനത്തെ മുഴുവനും പ്രതിനിധീകരിച്ചെത്തിയിരുന്നു.

റോമാ രൂപതയുടെ ഗായകസംഘം പ്രദക്ഷിണത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. അവിടെ സന്നിഹിതരായവരെയും ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ പങ്കെടുത്തവരേയും അഭിവാദനം ചെയ്യുകയും നന്ദിയര്‍പ്പിക്കുകയും ശ്ലൈഹീക ആശീര്‍വാദം നല്‍കുകയും ചെയ്ത ഫ്രാന്‍സിസ് പാപ്പാ തന്റെ വസതിയായ സാന്താ മാര്‍ത്തയിലേക്കു മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.