ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ജപമാല മാരത്തണ്‍ ഇന്നു മുതല്‍

കോവിഡിനെതിരെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ജപമാല മാരത്തണിന് ഇന്ന് തുടക്കമാകും. മെയ്‌ 31 -നു സമാപിക്കുന്ന മാരത്തണിലേയ്ക്കായി ലോകത്തിലെ സകലരേയും പാപ്പാ സ്വാഗതം ചെയ്തു.

ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഈ മാസം മുഴുവന്‍ പ്രത്യേക നിയോഗങ്ങളോടെ ജപമാല മാരത്തണ്‍ നടക്കും. ഇന്ത്യയില്‍ നിന്ന് വേളാങ്കണ്ണി ദേവാലയവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; മേയ് 14 -നാണ് ഇവിടെ പ്രാര്‍ത്ഥന.

മെയ്‌ ഒന്ന്, മുപ്പത്തിയൊന്ന് തീയതികളില്‍ പാപ്പായാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ഗ്രിഗേറിയന്‍ ചാപ്പലില്‍ റോം സമയം വൈകുന്നേരം ആറു മണിക്ക് ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥന നടത്തും. അന്നേ ദിവസം വെഞ്ചരിക്കുന്ന ജപമാലകള്‍ തിരഞ്ഞെടുക്കപ്പെട്ട 30 തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്ക്ക് അയച്ചുകൊടുക്കും. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദി പ്രമോഷന്‍ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് ഈ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.