മൂ​​​ന്നു ശ​​​താ​​​ബ്ദ​​​ങ്ങ​​​ൾ പിന്നിട്ട് റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ക്കാ​​​ദ​​​മി 

കത്തോലിക്ക സഭയിലെ സജീവ സാന്നിദ്ധ്യം ആയ റോമിലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ക്കാ​​​ദ​​​മി മൂ​​​ന്നു ശ​​​താ​​​ബ്ദ​​​ങ്ങ​​​ൾ പി​​​ന്നി​​​ടു​​​കയാണ്. ദൈ​​​വ​​​ശാ​​​സ്ത്രം സ​​​ഭ​​​യ്ക്കും സ​​​ഭാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യാ​​​ക​​​ണ​​​മെ​​​ന്ന കാ​​​ഴ്ച​​​പ്പാടിൽ 1718-ൽ ​​​ക്ലെ​​​മ​​​ന്‍റ് പ​​​തി​​​നൊ​​​ന്നാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ്ഥാപിച്ചതാണ് ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ക്കാ​​​ദ​​​മി. ആ​​​ദ്യ​​​ത്തെ നി​​​യ​​​മാ​​​വ​​​ലി​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​​​യും നി​​​ശ്ച​​യി​​​ച്ചു​​​കൊ​​​ടു​​​ത്ത​​​തും പാപ്പ തന്നെയാണ്.

ജോ​​​ണ്‍പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​പാ​​​പ്പ​​​യു​​​ടെ ​’’വി​​​ശ്വാ​​​സ​​​വും യു​​​ക്തി​​​യും’’ എ​​​ന്ന ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​വും ’’അ​​​ക്കാ​​​ദ​​​മി​​​ക ദൗ​​​ത്യ​​​ങ്ങ​​​ൾ’’ എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക ലേ​​​ഖ​​​ന​​​വും ആണ്  ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ക്കാ​​​ദ​​​മി​​​ക്കു പ്രചോദനം നൽകിയത്. കാ​​​ല​​​ഘ​​​ട്ട​​​ത്തോ​​​ടും സ​​​മ​​​കാ​​​ലി​​​ക സം​​​സ്കാ​​​ര​​​ത്തോ​​​ടും ക്രി​​​യാ​​​ത്മ​​​ക​​​വും വി​​​മ​​​ർ​​​ശ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​യ സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ദൈ​​​വി​​​ക​​​സ​​​ത്യ​​​ങ്ങ​​​ളെ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ത്തെ മ​​​നു​​​ഷ്യ​​​ർ​​​ക്കു വ്യാ​​​ഖ്യാ​​​നി​​​ച്ചു​​​കൊടു​​​ക്ക​​​ണ​​​മെ​​​ന്ന് ജോ​​​ണ്‍പോ​​​ൾ മാ​​​ർ​​​പാ​​​പ്പ ചൂ​​​ണ്ടി​​​ക്കാ​​​ട്ടിയിരുന്നു.

മൂന്നു ശ​​​താ​​​ബ്ദ​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി​​​യെ സം​​​ബ​​​ന്ധി​​​ച്ചു വ​​​ലി​​​യൊ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ്. ​ഇ​​​തു നാ​​​ർ​​​സി​​​സ​​​ത്തി​​​ന്‍റെ​​​യോ നോ​​​ൾ​​​സ്റ്റാ​​​ൽ​​​ജി​​​യ​​​യു​​​ടെ​​​യോ വി​​​കാ​​​ര​​​മ​​​ല്ല, ദൗ​​​ത്യ​​​ബോ​​​ധ​​​ത്തി​​​ന്‍റെ ചി​​​ന്ത​​​യാ​​​ണ് ഉ​​​ണ​​​ർ​​​ത്തേ​​​ണ്ട​​​ത്. തു​​​റ​​​ന്ന മ​​​നോ​​​ഭാ​​​വ​​​ത്തോ​​​ടെ എ​​​ല്ലാ ദൈ​​​വ​​​ശാ​​​സ്ത്ര​​​ കേന്ദ്ര​​​ങ്ങ​​​ളോ​​​ടും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളോ​​​ടും ബ​​​ന്ധ​​​ത്തി​​​ലും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലും അ​​​ക്കാ​​​ദ​​​മി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ഫ്രാന്‍സിസ് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​ശി​​​ച്ചു.

അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ മൂ​​​ന്നാം ശ​​​താ​​​ബ്ദി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ത്തി​​​ക്കാ​​​നി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് പാ​​​ല​​​സി​​​ന്‍റെ ക​​​ണ്‍സി​​​സ്റ്റ​​​റി ഹാ​​​ളി​​​ൽ സ​​​മ്മേ​​​ളി​​​ച്ച അ​​​ക്കാ​​​ദ​​​മി അം​​​ഗ​​​ങ്ങ​​​ളോ​​​ടു  ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സംസാരിച്ചു. യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ലൂ​​​ടെ വെ​​​ളി​​​വാ​​​യ സ​​​ദ്വാ​​​ർ​​​ത്ത സ​​​ങ്കീ​​​ർ​​​ണ​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ൽ​​​കു​​​ക​​​യാ​​​ണ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെന്നും അ​​​തി​​​നാ​​​യി സ​​​മ​​​കാ​​​ലി​​​ക​​​ലോ​​​ക​​​ത്തി​​​ലെ ചി​​​ന്താ​​​ധാ​​​ര​​​ക​​​ളും സാ​​​സ്കാ​​​രി​​​ക പ്ര​​​വ​​​ണ​​​ത​​​ക​​​ളും പ​​​ഠ​​​ന​​​വി​​​ഷ​​​യ​​​മാ​​​ക്ക​​​ണം എന്നും ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.