റോമിലെ മാലാഖമാരുടെ പാലം

മനോഹരമായ കാലാരൂപങ്ങൾ കൊണ്ട് സമ്പന്നമാണ് നിത്യ നഗരമായ റോമാ പട്ടണം. മാലാഖമാരുടെ പാലം അല്ലങ്കിൽ Ponte Sant’Angelo, Bridge of Angels, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സ്മാരകം റോമിലെ ഹൃദ്യമായ ഒരു കലാവിരുന്നാണ്
ഈ പാലത്തിന്റെ ഉത്ഭവം ഒന്നാം നൂറ്റാണ്ടിലാണ്. മധ്യ നൂറ്റാണ്ടുകളിൽ ഈ പാലത്തിലൂടെ ആയിരുന്നു തീർത്ഥാടകർ ടൈബർ നദി കടന്ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ എത്തിയിരുന്നത്. അക്കാരണത്താൽ മധ്യ നൂറ്റാണ്ടുകളിൽ ഈ പാലത്തെ പത്രോസിന്റെ പാലം എന്നാണ് വിളിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഈ പാലത്തിൽ പുതിയ രൂപങ്ങൾ സ്ഥാപിക്കാൻ ക്ലമന്റ് ഒൻപതാം മാർപാപ്പ തീരുമാനിച്ചു.

പ്രശസ്ത കലാകാരനായ ജിയാൻ ലോറെൻസോ ബെർനീനി (Gian Lorenzo Bernini) പുതിയ രൂപരേഖ തയ്യാറാക്കി. യേശുവിന്റെ പീഡാസഹനവുമായി ബന്ധമുള്ള പത്ത് വസ്തുക്കൾ പത്തു മാലാഖമാർ വഹിക്കുന്നതായിരുന്നു അത്.

വളരെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചില്ലങ്കിൽ മാലാഖമാർ വഹിക്കുന്ന പീഡാനുഭവ പ്രതീകങ്ങൾ നമുക്ക് മനസ്സിലാകില്ല.

ഈ പാലത്തിലൂടെയുള്ള തീർത്ഥാടനം ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ നമ്മിൽ ഉണർത്തും.

യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട് മാലാഖമാർ കൈകളിൽ പിടിച്ചിരിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു.
1) യേശുവിനെ ചമ്മട്ടി കൊണ്ട് അടിച്ചപ്പോൾ ബന്ധിച്ചിരുന്ന സ്തൂപം
2) യേശുവിനെ അടിച്ച ചമ്മട്ടി
3) ശിരസ്സിൽ അണിഞ്ഞ മുൾക്കിരീടം
4) വേറോനിക്കായുടെ തൂവാല
5) യേശുവിന്റെ മേലങ്കിയും, കുറിയിട്ട പകിടയും.
6) യേശുവിനെ കുരിശിൽ തറച്ച ആണികൾ
7) യേശുവിനെ തറച്ച മരക്കുരിശ്.
8) നസ്രയക്കാരനായ യേശു യഹൂദരുടെ രാജാവ് എന്ന് ശീർഷകവുമായി നിൽക്കുന്ന മാലാഖ
9) യേശുവിനു ചുർക്കാ നൽകിയ സ്പോഞ്ച്
10) യേശുവിന്റെ പാർശ്വം പിളർന്ന കുന്തം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.