പുതുവര്‍ഷം ആനന്ദപ്രദമാക്കുവാന്‍ മാതാവിനെ നമുക്ക് മാതൃകയാക്കാം 

പുതിയ ഒരു വര്‍ഷം ആരംഭിക്കുകയാണ്. ഓരോ പുതുവര്‍ഷവും ദൈവം നമുക്ക് തരുന്ന അവസരങ്ങളാണ്. സൃഷ്ടാവായ ദൈവം, നന്നായി ജീവിക്കുവാന്‍ തന്റെ സൃഷ്ടിക്കു നല്‍കുന്ന അവസരം. ഈ അവസരത്തെ ഏറ്റവും നന്നായി ഉപയോഗിക്കുവാന്‍ നമുക്ക് കഴിയണം. ദൈവം നല്‍കുന്ന ഈ ഒരു അവസരത്തെ നന്നായി ഉപയോഗിക്കുവാന്‍ പരിശുദ്ധ അമ്മയെ മാതൃകയാക്കിയാല്‍ നമുക്ക് കഴിയും. പുതുവര്‍ഷം മനോഹരമാക്കുവാനുള്ള ഏതാനും മാര്‍ഗ്ഗങ്ങള്‍ പരിശുദ്ധ അമ്മ നമുക്ക് സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നുതരുന്നുണ്ട്. അവ ഏതാണെന്ന് നോക്കാം.

1. പരിചിതമല്ലാത്ത സാഹചര്യങ്ങളോട് ‘യേസ്’ പറയുക 

ജീവിതത്തില്‍ പരിചിതമല്ലാത്ത ചില സാഹചര്യങ്ങള്‍ ദൈവം നമുക്ക് മുമ്പിലേയ്ക്ക് ഇട്ടുതരും. അവയ്ക്ക് മുന്നില്‍ പതറാതെ, എല്ലാം ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് മറിയത്തെപ്പോലെ ആമ്മേന്‍ പറയുവാന്‍ കഴിയുമ്പോള്‍ അവിടെ നാം സന്തുഷ്ടരാകും. മറിയം തന്റെ ജീവിതം കൊണ്ട് കാട്ടിത്തരുന്ന ഒന്നാമത്തെ മാതൃകയാണ് ഇത്.

2. സമ്മര്‍ദ്ദങ്ങളെ ശാന്തതയോടെ നേരിടുക 

ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ പരിശുദ്ധ അമ്മയെ മാതൃകയാക്കാം. സമ്മര്‍ദ്ദങ്ങളുടെ നിമിഷങ്ങളില്‍ അമ്മ ശാന്തമായി നിന്നതുപോലെ നമുക്കും ശാന്തമാകുവാന്‍ ശ്രമിക്കാം. അതിനായി മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടാം. 

3. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അവര്‍ക്കൊപ്പം ആയിരിക്കുക 

വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇത്. നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുവാനും കൂടുതല്‍ ഐക്യത്തിലേയ്ക്ക് വളര്‍ത്തുവാനും സഹായമനോഭാവം നമ്മെ സഹായിക്കും. മറിയം തന്റെ ജീവിതം കൊണ്ട് കാട്ടിത്തരുന്നതും അതു തന്നെയാണ്. 

4. സമൂഹത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക 

നാം ഒരു സമൂഹത്തില്‍ ആയിരിക്കുമ്പോള്‍ അവിടെ നാം നിര്‍വ്വഹിക്കേണ്ടതായ കര്‍ത്തവ്യങ്ങള്‍ ഉണ്ട്. അത് നിര്‍വ്വഹിക്കുവാന്‍ പ്രത്യേകം പരിശ്രമിക്കണം. നമുക്ക് ധാരാളം പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകാം. എന്നാല്‍ അവ ഒന്നും നാം ചെയ്യേണ്ട ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം ആയി മാറരുത്. പൂര്‍ണ്ണഗര്‍ഭിണിയായ മറിയത്തിന്റെ ബെത്‌ലഹെമിലേയ്ക്കുള്ള യാത്ര നല്‍കുന്ന പാഠം അതാണ്.

5. എളിമ ഉള്ളവരായിരിക്കുക 

പരിശുദ്ധ അമ്മയുടെ ഏറ്റവും വലിയ മഹിമയായിരുന്നു അമ്മയുടെ എളിമ. അമ്മയെപ്പോലെ സ്വയം എളിമപ്പെടുവാനും ജീവിതം മുഴുവന്‍ ദൈവഹിതത്തിനായി സമര്‍പ്പിക്കുവാനും നമുക്ക് കഴിയണം. 

7. മറ്റുള്ളവര്‍ക്കായി നമ്മുടെ ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കുക    

മാതാവ് തന്റെ ജീവിതം മുഴുവന്‍ ഈശോയ്‌ക്കൊപ്പം ആയിരിക്കുവാനായി മാറ്റിവച്ചു. അത് വലിയ ഒരു മാതൃകയാണ്. നമ്മുടെ മാതാപിതാക്കള്‍ക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി നമ്മുടെ ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവയ്ക്കുമ്പോള്‍ അതൊക്കെ ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങളായി ദൈവം മാറ്റും. 

8. എല്ലാ ദിവസവും ജപമാല ചൊല്ലുക 

എല്ലാ ദിവസവും ജപമാല ചൊല്ലി, മാതാവിന്റെ സംരക്ഷണം അപേക്ഷിക്കണം. ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുവാനും തെറ്റുകളില്‍ നിന്നും തിന്മകളില്‍ നിന്നും അകന്നിരിക്കുവാനും ലോകത്തിന്റെ പ്രേരണകളെ അതിജീവിക്കുവാനും മറിയം നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.