അഭയാർത്ഥി ക്യാമ്പിൽ റോഹിങ്ക്യൻ ക്രൈസ്‌തവ യുവാവിന് അധികൃതരുടെ മർദ്ദനം

അഭയാർത്ഥി ക്യാമ്പിൽ റോഹിങ്ക്യൻ ക്രൈസ്‌തവ യുവാവിനു നേരെ അധികൃതരുടെ മർദ്ദനം. ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാമ്പിൽ ഒരു റോഹിങ്ക്യൻ ക്രൈസ്‌തവ യുവാവിനെയാണ് ക്യാമ്പ് അധികൃതർ വടിയുപയോഗിച്ച് മർദിച്ചത്. സായ്‌ദുൽ അമിൻ എന്ന 20 -കാരനാണ് മയക്കുമരുന്ന് ബിസിനസ്സ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് മർദ്ദനത്തിന് ഇരയായത്.

“മയക്കുമരുന്നിന്റെ ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവർ ആരോപിച്ചു. പക്ഷേ അവർക്ക് എന്റെ പക്കൽ നിന്ന് യാതൊന്നും ലഭിച്ചില്ല. തെറ്റായ ആരോപണങ്ങളുടെ പേരിൽ അവർ എന്നെ മർദ്ദിക്കുകയായിരുന്നു” – സെയ്ദുൽ അമിൻ പറഞ്ഞു.

ബർമീസ് സൈന്യം നടത്തിയ വംശീയപീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ 2017 -ലാണ് സെയ്ദുൽ അമീൻ രാജ്യം വിട്ടത്. വംശീയ റോഹിങ്ക്യകൾ കൂടുതലും മുസ്ലീങ്ങളാണെന്നും സെയ്ദുൽ അമിൻ അടുത്തിടെ മതം മാറിയതാണെന്നുമാണ് പ്രാദേശിക ഇസ്ളാമുകൾ ആരോപിച്ചിരുന്നത്. തന്റെ ക്രിസ്ത്യൻ വിശ്വാസം വെളിപ്പെടുത്തിയ ശേഷം താൻ പീഡിപ്പിക്കപ്പെട്ടുവെന്നും ക്യാമ്പിൽ താൻ സുരക്ഷിതനല്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.