ഫുട്‌ബോൾ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ വിശ്വാസജീവിത സാക്ഷ്യം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിന് നൽകുന്ന പുരസ്‌കാരമാണ് ബാലൻ ഡി ഓർ. ഈ വർഷത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറും ബാലൻ ഡി ഓറിൽ രണ്ടാം സ്ഥാനവും ലഭിച്ചത് കത്തോലിക്കാ വിശ്വാസിയായ റോബർട്ട് ലെവൻഡോവ്സ്കിക്കാണ്. അദ്ദേഹത്തിന്റെ വിശ്വാസജീവിത സാക്ഷ്യമിതാ…

പോളിഷ് താരമായ ലെവൻഡോവ്സ്കിയാണ് കഴിഞ്ഞ വർഷത്തെ ‘ബാലൻ ഡി ഓർ’ ജേതാവ്. എന്നാൽ, കോവിഡ് പകർച്ചവ്യാധി മൂലം 2020-ൽ പുരസ്‌കാരം നൽകിയിരുന്നില്ല. “ഞാൻ ഒരു കത്തോലിക്കനാണ് എന്നതിൽ അഭിമാനിക്കുന്നു. ദൈവം എപ്പോഴും എന്നെ പരിപാലിക്കുന്നുണ്ടെന്ന് എനിക്കറിയാം. സമകാലിക ജീവിതത്തിലും ലോകത്തിലും എല്ലാം വളരെ വേഗത്തിൽ കടന്നുപോകുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. ചിലപ്പോൾ നമ്മുടെ മൂല്യങ്ങളും നമുക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളും നാം ഇതൊനോടൊപ്പം മറക്കുന്നു” -” -ലെവൻഡോവ്സ്കി ഒരു വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.

“യേശുവിലുള്ള വിശ്വാസം എന്നെ കളിക്കളത്തിൽ മാത്രമല്ല, അതിനു പുറത്തും സഹായിക്കുന്നു. ഒരു നല്ല വ്യക്തിയാകാനും ഒരുപാട് തെറ്റുകളിൽ വീഴാതിരിക്കാനും അതെന്നെ സഹായിക്കുന്നു.” -അദ്ദേഹം കൂട്ടിച്ചേർത്തു.

റോബർട്ട് ലെവൻഡോവ്‌സ്‌കി കരാട്ടെ ഫൈറ്റർ ആയ അന്നയെ 2013-ൽ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ലെവൻഡോവ്‌സ്‌കി ജർമ്മൻ ഫുട്ബോൾ ടീമായ ബയേൺ മ്യൂണിക്കിന്റെ കളിക്കാരനും പോളണ്ടിന്റെ ദേശീയ ടീമിൽ അംഗവുമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.