തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ റവ. ഫാ. ജേക്കബ് തൈക്കാട്ടില്‍ അന്തരിച്ചു

ക്രിസ്തുവിനോടുള്ള തീക്ഷ്ണതയില്‍ മിഷന്‍ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനായ റവ. ഫാ. ജേക്കബ് തൈക്കാട്ടില്‍ 2021 ഏപ്രില്‍ 30 രാവിലെ 3.15-ന് അന്തരിച്ചു. മൃതസംസ്‌കാരം 2021 മെയ് 3-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വേലൂര്‍ ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

തൃശ്ശൂര്‍ അതിരൂപത വേലൂര്‍ ഫൊറോന ഇടവകയിലെ പരേതരായ ജോസഫ് – മറിയം ദമ്പതികളുടെ മകനായി 1933 ആഗസ്റ്റ് 25 -ന് ജനിച്ചു. തൃശ്ശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിനുശേഷം 1960 മാര്‍ച്ച് 13 -ന് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പിതാവില്‍ നിന്ന് ആലുവയില്‍ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

കകോട്ടപ്പടി, ചേലക്കര, പുത്തന്‍പീടിക, പാലക്കാട് സെന്റ് റാഫേല്‍ എന്നീ ഇടവകകളില്‍ സഹവികാരിയായി സേവനം ആരംഭിച്ച അദ്ദേഹം മായന്നൂര്‍, എരനെല്ലൂര്‍, പാറന്നൂര്‍, നെല്ലായി, നന്തിക്കര, കല്ലൂര്‍ പടിഞ്ഞാറ്, അത്താണി, നെടുപുഴ, ചിറ്റിശ്ശേരി എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. പാലക്കാട് രൂപതയിലെ അഗളിയില്‍ ദീര്‍ഘകാലത്തെ അജപാലന ശുശ്രൂഷക്കുശേഷം വീണ്ടും തൃശ്ശൂര്‍ രൂപതയില്‍ സേവനത്തിനായെത്തി. 1989 മുതല്‍ സെന്റ് ജോസഫ്‌സ് വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പരേതരായ എലിസബത്ത്, മാത്യു, സെബാസ്റ്റ്യന്‍, മേരി എന്നിവരും റാഫേല്‍, വര്‍ക്കി, ജോസഫ് എന്നിവരും സഹോദരങ്ങളാണ്.

കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ അഹോരാത്രം അദ്ധ്വാനിച്ച തൈക്കാട്ടില്‍ ബഹു. ജേക്കബ് അച്ചന് തൃശ്ശൂര്‍ അതിരൂപതയുടെ പ്രാര്‍ത്ഥനാഞ്ജലികള്‍.

ഫാ. നൈസണ്‍ ഏലന്താനത്ത്, തൃശൂര്‍ അതിരൂപത പി.ആര്‍.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.