റവ. ഡോ. തോമസ് ആദോപ്പിള്ളിൽ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റ്

കോട്ടയം: സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ റവ. ഡോ. തോമസ് ആദോപ്പിള്ളിൽ നിയമിതനായി. കാനോൻ നിയമ പണ്ഡിതനായ ഇദ്ദേഹത്തെ സീറോ മലബാർ സഭയുടെ പോസ്റ്റുലേറ്റർ ജനറാളായും സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിയമിച്ചു.

കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും അതിരൂപതാ ജൂഡീഷ്യൽ വികാരി, സെമിനാരി റെക്ടർ, സ്‌കൂളുകളുടെ കോർപ്പറേറ്റ് സെക്രട്ടറി എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുള്ള ഫാ. തോമസ് ഇപ്പോൾ കരിങ്കുന്നം പള്ളി വികാരിയായും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം അധ്യാപകനായും കോട്ടയം അതിരൂപതയിലെ നാമകരണ കോടതി എപ്പിസ്‌കോപ്പൽ ഡെലിഗേറ്റായും പ്രവർത്തിച്ചു വരുന്നു.

മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണലിന്റെ ആക്ടിംഗ് പ്രസിഡന്റായി ശുശ്രൂഷ ചെയ്തുവന്നിരുന്ന ഇദ്ദേഹം മടമ്പം ഇടവകാംഗമാണ്.