റവ. ഡോ. മാത്യു  മഠത്തിക്കുന്നേൽ അന്തരിച്ചു 

പാലാ രൂപതാംഗമായ റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ (87) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (2021, നവംബർ 27) 1. 45 -ന് കാപ്പുന്തലയിലുള്ള സഹോദരൻ തോമസ് ജോസഫിന്റെ ഭവനത്തിൽ ആരംഭിക്കും.

സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ കാർമ്മികത്വത്തിൽ ഫാത്തിമാപുരം (കാപ്പുന്തല) ഫാത്തിമ മാതാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.

മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കും. അഞ്ചിന് കാപ്പുന്തലയിലുള്ള സഹോദരൻ തോമസ് ജോസഫിന്റെ ഭവനത്തിൽ കൊണ്ടുവരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.