കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗം റ​വ.​ ഡോ. ​ആ​ന്‍റ​ണി നി​ര​പ്പേ​ൽ അ​ന്ത​രി​ച്ചു

മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​ന് അ​ര​ നൂ​റ്റാ​ണ്ടോ​ളം പ്ര​വ​ർ​ത്തി​ച്ച മുതി​ർ​ന്ന വൈ​ദി​ക​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​വു​മാ​യ റ​വ. ​ഡോ.​ ആ​ന്‍റ​ണി നിരപ്പേ​ൽ (84) അ​ന്ത​രി​ച്ചു. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അസു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വിശ്രമജീവിത​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം മു​ണ്ട​ക്ക​യ​ത്തെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആശുപത്രിയി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12.30 -ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം പി​ന്നീ​ട്.

ചെ​ങ്ങ​ളം ഇ​ട​വ​ക നി​ര​പ്പേ​ൽ കു​ഞ്ഞു​മ​ത്താ​യി- ​ റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ ഒ​മ്പ​തു മക്കളി​ൽ മൂ​ന്നാ​മ​നാ​യി 1936 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ ശേ​ഷം ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ സെമി​നാ​രി​യി​ൽ ചേ​ർ​ന്നു. ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ്സ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ വൈ​ദി​ക​പ​രി​ശീ​ല​നം പൂർത്തിയാക്കി 1963 മാ​ർ​ച്ച് 11 -ന് ​തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു.

ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ലി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. തു​ട​ർ​ന്ന് അ​ഞ്ചു വ​ർ​ഷം ബെ​ൽ​ജി​യ​ത്തെ ലു​വൈ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ഒ​രു വ​ർ​ഷം ലൂ​മെ​ൻ വീ​ത്തേ എ​ന്ന കാ​റ്റ​ക്കെ​റ്റി​ക്ക​ൽ ഇൻസ്റ്റിറ്റ്യൂ​ട്ടി​ലും ഉ​പ​രി​പ​ഠ​നം ന​ട​ത്തി തി​രി​കെ​യെ​ത്തി​യ അ​ദ്ദേ​ഹം ഏ​ഴു വ​ർ​ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി സന്ദേശ​നി​ല​യ​ത്തി​ൽ മതബോ​ധ​ന ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

1977 -ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ്ഥാ​പി​ത​മാ​യ​പ്പോ​ൾ രൂ​പ​ത​യു​ടെ ആ​ത്മീ​യ​വും ഭൗതിക​വു​മാ​യ ഉന്നമനത്തിനു വേ​ണ്ടി മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​നോ​ടു ചേ​ർ​ന്ന് പ്രവർത്തി​ച്ചു. ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന്, പൊൻകു​ന്നം, ആ​ന​ക്ക​ല്ല്, വെ​ളി​ച്ചി​യാ​നി, എലിക്കു​ളം, കൂ​വ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യി സേവനമനു​ഷ്ഠി​ച്ചു. ഇ​ട​യ്ക്ക് അ​ഞ്ചു​ വ​ർ​ഷ​ക്കാ​ല​ത്തോ​ളം അ​മേ​രി​ക്ക​യി​ലും അ​ദ്ദേ​ഹം അ​ജ​പാ​ല​ന ശു​ശ്രൂ​ഷ നിർവഹി​ച്ചു.

ചെ​ങ്ങ​ളം മേ​ഴ്സി ഹോ​സ്പി​റ്റ​ൽ, എ​സ്എ​ച്ച് സ്കൂ​ൾ, ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്കൂ​ൾ, സെ​ന്‍റ് അ​പ്രേം​സ് മെഡിക്ക​ൽ സെ​ന്‍റ​ർ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്റെ സ്ഥാ​പ​നം വ​ഴി ചെ​റു​ഗ്രാ​മ​മാ​യ ആ​ന​ക്ക​ല്ലി​ന് രാജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ ഭൂ​പ​ട​ത്തി​ൽ അ​ദ്ദേ​ഹം ഇ​ടം ന​ൽ​കി.

സാ​ധാ​ര​ണ​ക്കാ​രും താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​മാ​യ ആ​യി​ര​ങ്ങ​ൾ വി​ദ്യ​ തേ​ടു​ന്ന കാഞ്ഞിരപ്പ​ള്ളി സെ​ന്‍റ് ആന്‍റണീസ് കോ​ള​ജ് അ​ദ്ദേ​ഹ​ത്തി​ന്റെ സാ​മൂ​ഹി​ക പ്രതിബദ്ധത​യു​ടെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. പെരു​വ​ന്താ​ന​ത്ത് സ്വ​ശ്ര​യ മേഖല​യി​ൽ തു​ട​ങ്ങി​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജും ഇ​ന്ന് മേ​ഖ​ല​യി​ലെ വേ​റി​ട്ട ഒ​രു അ​ദ്ധ്യായ​മാ​യി മാ​റി. നി​ല​യ്ക്ക​ൽ പ​ള്ളി​യു​ടെ പു​നഃ​സ്ഥാ​പ​ന​ത്തിനും അദ്ദേഹം നിർണ്ണായ​ക പ​ങ്കു ​വ​ഹി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.