വിശുദ്ധരായ വൈദികർ എനിക്ക് ചുറ്റുമുണ്ട്

എന്റെ ഒരു സഹോദരനായ ആ വൈദികൻ ഒരു കുട്ടിയെ പീഡിപ്പിച്ചു… ഈ വാർത്ത ശരിയാവാം… പക്ഷെ… ആയിരമല്ല ലക്ഷകണക്കിന് വിശുദ്ധരായ വൈദികർ എനിക്ക് ചുറ്റുമുണ്ട് എന്റെ അരികിലുണ്ട്… അവർക്കായി ഇത് എഴുതുന്നു…

പ്രിയപ്പെട്ടവരെ… വലിയ ഒരു തെറ്റിനെ ന്യായീകരിക്കാനല്ല ഞാനിതെഴുതുന്നത്…

ഒരു വൈദികൻ ചെയ്ത ഒരു വലിയ തെറ്റിന് എനിക്ക് ചുറ്റുമുള്ള വിശുദ്ധമായ വൈദികരേയും സഭയെയും താറടിച്ച് സോഷ്യൽ മീഡിയയിൽ എഴുതുവാൻ ഞാൻ തീരെ പക്വത ഇല്ലാത്തവനല്ല… വിവേകമില്ലാത്തവനുമല്ല… ഒരു ഫെയ്സ്ബുക്ക് ലൈക്ക് കിട്ടാൻ വേണ്ടി ഞാൻ കുടുംബത്തിന്റെ മാനം തെരുവിൽ വിൽക്കുന്നവനുമല്ല.

എന്ത്കൊണ്ട് ഞാൻ ചെയ്യുന്നില്ല?

പെറ്റമ്മയുടെ വയറിൽ ഒരു കുഞ്ഞായി ഉരുവായ നാൾ മുതൽ ആറടി മണ്ണോളം സഭാ മക്കളെ വിശുദ്ധമായ കൂദാശകൾ നൽകി അവരുടെ ജീവിതത്തിന്റെ കണ്ണിരിന്റെ ദിനങ്ങളിലും ചിരിയുടെ വേളകളിലും ഒരു സ്വർഗീയ നിഴൽ പോലെ വലയം ചെയ്ത ഒരു പാടു വിശുദ്ധമായ വൈദികരുണ്ട്…

വെയിലും മഴയും കൊണ്ട് തളരാതെ കുന്നും മലയും കാൽനടയായി കയറിയിറങ്ങി ഞങ്ങളുടെ പിതാക്കൻമാർക്ക് അവസാനമായി ദിവ്യകാരുണ്യം നൽകിയ ഒരുപാടു കരങ്ങളുണ്ട് ‘ആ കരങ്ങളിൽ ചെളി പുരളുന്നത് ഞങ്ങൾക്ക്സങ്കൽപ്പികാൻ പോലും ആവുന്നതല്ല.’

പക്ഷെ ഒരിക്കൽ ചെളിപുരണ്ടാൽ ആ ചെളിയെ ഓർത്ത് നിങ്ങളെയെല്ലാം ആരുടെയെങ്കിലും ലൈക്ക് കിട്ടാൻ വേണ്ടി മാത്രം സോഷ്യൽ മീഡിയയുടെ നാലാംകിട തെരുവിലിട്ട് തുണി വലിച്ചൂരി നിർത്താൻ മാത്രം നന്ദികെട്ടവരല്ല ഞങ്ങൾ…
അങ്ങിനെ ചെയ്യുന്നവർക്കായി നിങ്ങളുടെ വിശുദ്ധ കരങ്ങൾ ചുംബിച്ച് കൊണ്ട് അവർക്കായി മാപ്പ് ചോദിക്കുന്നു…

നിങ്ങൾ വൈദികർ ഒരു തെറ്റും ചെയ്യാത്ത ബാക്കിയുള്ളവർ ഇന്ന് എന്ത് പിഴച്ചു?

എന്നേക്കാൾ ഉപരി ഇന്ന് നിങ്ങൾ കരഞ്ഞിട്ടുണ്ടാകാം

ഇല്ല… നിങ്ങളെ ആരും വിധിക്കുന്നില്ല.

ഹൃദയത്തിൽ സ്നേഹിക്കുന്നു
ഉള്ളുരുകി പ്രാർത്ഥിക്കുന്നു…

ഒരു വൈദികനെ എനിക്ക് വേണമെങ്കിൽ ഇല്ലാതാക്കാം. പക്ഷെ, ഒരു വൈദികനെ എനിക്ക് തിരുസഭയിലേക്ക് നിർമ്മിച്ചു നൽകാൻ പറ്റില്ല എന്ന് അറിയാം.
കാരണം അത് ദൈവത്തിന്റെ സവിശേഷമായ വിശുദ്ധമായ തിരഞ്ഞെടുപ്പാണ്…

പ്രിയപ്പെട്ട വൈദികരെ,
നിങ്ങൾ ഇത്തരം വാർത്തകളിൽ തളരരുത്, നിങ്ങൾ കരയരുത്.
കാസയും പീലാസയുമുയർത്തുന്ന നിങ്ങളുടെ വിശുദ്ധമായ കരങ്ങളിൽ ഞാൻ എന്റെ ക്രൂശിതന്റെ കരം കാണുന്നു.

നിങ്ങൾ ബലിപീഠത്തിൽ നിൽക്കുമ്പോൾ തിരുസഭയുടെ സൗന്ദര്യം ഞാൻ ദർശിക്കുന്നു, അതിൽ അഭിമാനിക്കുന്നു. നിങ്ങൾ കുമ്പസാരകൂട്ടിൽ ഇരിക്കുബേൾ പലപ്പോഴും ഞാൻ നിങ്ങളിൽ ക്രിസ്തുവിനെ നേരിട്ട് കണ്ടിട്ടുണ്ട്, നിങ്ങൾ എന്റെ ഭവനത്തിൽ വരുബോഴെല്ലാം അവിടം വിശുദ്ധമാകുന്നത് ഞാൻ പലപ്പോഴും ദർശിച്ചിട്ടുണ്ട്, നിങ്ങളുടെ കരത്തിൽ നിന്നും സ്വർഗത്തിന്റെ അഗ്നി പുറപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്.

നിങ്ങളിൽ ഒരാൾക്ക് തെറ്റുപറ്റാം. പക്ഷെ നിങ്ങളെ എല്ലാം അതിനാൽ തന്നെ വിധിക്കുവാൻ ഞാൻ അത്രമാത്രം അധപതിച്ചവനല്ല.

പൗരോഹിത്യ പട്ടത്തിന് നിങ്ങളുടെ കൈ മുത്തിയ ഞാൻ നിങ്ങൾക്ക് നൽകിയ വാക്ക് തെറ്റിച്ചതിന് മാപ്പ്… നിങ്ങൾക്കായി പ്രാർത്ഥിക്കാൻ ഞാൻ തിരക്കിനിടയിൽ മനപൂർവ്വം മറക്കുന്നു. കാരണം എന്റെ കുടുംബത്തിലെ സഹോദരനാണ് നിങ്ങൾ എന്നത് ഞാൻ മനപൂർവ്വം എന്തിനോ വേണ്ടി മറക്കുന്നു.

ഇത്തരം വാർത്തകൾ എനിക്കുള്ള വലിയ മുന്നറിയിപ്പാണ്… നിങ്ങൾക്കായി കരമുയർത്താനുള്ള സ്വർഗ്ഗത്തിന്റെ മുന്നറിയിപ്പ്.

സകല സൗഭാഗ്യങ്ങളും മുടി ചൂടി നിൽക്കുന്ന സഭയിൽ പ്രിയപ്പെട്ട വൈദികരെ… നിങ്ങൾ രത്നങ്ങളാണ്…

സ്വർഗത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ അമൂല്യ രത്നങ്ങൾ…

തളരരുത്… തനിച്ചിരിക്കുബോൾ പിന്നിൽ നോക്കുക… നീലകാപ്പയുമായി സ്വർഗരാജ്ഞി ചാരെ നിൽക്കുന്നുണ്ട്. ആശ്വസമായി… ചേർന്നു നിൽക്കുന്നുണ്ട്.

ഇത്തരം വാർത്തകൾ വായിച്ച് ഹൃദയം നുറുങ്ങിയ എന്റെ വികാരി അച്ചൻ ഉൾപ്പെടെയുള്ള അനേകം വൈദികർ ഒരു കാര്യം മനസിലാക്കുക…

സോഷ്യൽ മീഡിയയിൽ നിങ്ങൾക്കെതിരെ എഴുതുന്ന 100 പേരെ കണ്ട് നിങ്ങൾ ഞങ്ങളെ വിലയിരുത്തരുത്… പ്രാർത്ഥനയോടെ തിരുസഭ മുഴുവൻ നിങ്ങളോടൊത്ത് മുന്നേറുന്നു. നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു…

പ്രിൻസ് പിട്ടാപ്പിള്ളിൽ
നിലബൂർ 9946129355

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.