ജനപ്രതിനിധികൾ ജനങ്ങളുടെ വിശ്വാസം നേടണം: കർദ്ദിനാൾ മാർ ആലഞ്ചേരി

ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടുന്നവരാകണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികൾ അവരുടെ ഉത്തരവാദിത്വം ദൈവനിയോഗമായി സ്വീകരിച്ചു പാവങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പം പക്ഷപാതരഹിതമായി നിലകൊള്ളണമെന്നും മാർ ആലഞ്ചേരി ഓർമ്മിപ്പിച്ചു. ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്നവിധം ജനപ്രതിനിധികൾ കർമ്മനിരതരാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഡെലഗേറ്റ് ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.