എത്യോപ്യയിൽ വൈദികരെ കൂട്ടക്കൊല ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്ത്

എത്യോപ്യയിലെ ടൈഗ്രേ പ്രദേശത്ത് നിരവധി പുരോഹിതരെ കൂട്ടക്കൊല ചെയ്തതായി വെളിപ്പെടുത്തൽ. എത്യോപ്യയിലെ സഭാധികാരികൾ കൈമാറിയ കത്തിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ അഞ്ചു മാസങ്ങളായി പുരോഹിതന്മാർ, ഡീക്കന്മാർ, സന്യാസിമാർ തുടങ്ങി നിരവധി പേരെ കൊലപ്പെടുത്തിയതായി പറയുന്ന കത്തിന്റെ പകർപ്പ് തങ്ങളുടെ കൈവശമുണ്ടെന്ന് ടെലിഗ്രാഫ് വെളിപ്പെടുത്തി.

എത്യോപ്യൻ ദേശീയ സൈനികരും എറിത്രിയൻ സൈനികരും തെക്കു-കിഴക്കൻ ടിഗ്രേയിലുടനീളമുള്ള ക്രൈസ്തവരുടെ ആരാധനാലയങ്ങളിലെത്തി ആക്രമണങ്ങൾ നടത്തുക പതിവാണെന്ന് പലപ്പോഴായി ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടവർ വ്യക്തമാക്കുന്നു. 78-ഓളം വൈദികരെ സൈന്യവും മറ്റു വിമതരും ചേർന്ന് കൊലപ്പെടുത്തിയതായി ആക്രമണങ്ങളിൽ നിന്ന് രക്ഷപെട്ട വൈദികർ തന്നെ വെളിപ്പെടുത്തുന്നു. ദിവസങ്ങൾക്കു മുമ്പ്, എത്യോപ്യയിൽ നിന്ന് ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ അബുൻ മത്തിയാസ് എത്യോപ്യൻ ഭരണകൂടം ടിഗ്രേയൻ വംശജർക്കെതിരെ ‘വംശഹത്യ’ നടത്തുന്നതിനെ അപലപിച്ചിരുന്നു. ഇത് കത്തിൽ പറയുന്ന കാര്യങ്ങൾ കൂടുതൽ സത്യമാണെന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.