നിക്കരാഗ്വയിൽ മൗലിക അവകാശങ്ങൾ വലിയ രീതിയിൽ നിഷേധിക്കപ്പെടുന്നതായി റിപ്പോർട്ട്

പൊന്തിഫിക്കൽ ഫൌണ്ടേഷൻ ആയ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് നടത്തിയ ലോകത്തിലെ മത സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ നിക്കരാഗ്വയിൽ അടിസ്ഥാനപരമായ അവകാശങ്ങളെ വൻ തോതിൽ നിഷേധിക്കുകയാണെന്നു കണ്ടെത്തി. ഈ അവസ്ഥ കൂടുതൽ ആശങ്ക ജനിപ്പിക്കുന്നു എന്നും എസിഎൻ റിപ്പോർട്ടിൽ പറയുന്നു. 2018 – 20 കാലഘട്ടത്തിൽ ലോക ജനസംഖ്യയുടെ 67 ശതമാനം ആളുകളും മത സ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നേരിടുന്നവരാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.

2018 ഏപ്രിൽ മാസം മുതൽ കടുത്ത രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിക്കരാഗ്വയിൽ മതസ്വാതന്ത്ര്യം നിറവേറ്റപ്പെടുന്നില്ലെന്നു എ സി എൻ സൂചിപ്പിച്ചു. പെൻഷൻ വ്യവസ്ഥയുടെ പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ച ജനങ്ങൾക്ക് അന്ന് മുതൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു തുടങ്ങിയിരുന്നു. നൂറു കണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പൗരൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. ഒരു പാസ്റ്ററും കുടുംബവും കൊല്ലപ്പെട്ടു. പുരോഹിതൻമാരെ ആക്രമിക്കുകയും വിദേശ പുരോഹിതന്മാരുടെ വിസകൾ റദ്ദാക്കുകയും ചെയ്തു. 2020 ജൂലൈയിൽ മനാഗ്വ കത്തീഡ്രലിനു നേർക്ക് ഒരു അജ്ഞാത വ്യക്തി ബോംബ് എറിഞ്ഞു. രാജ്യത്തെ ദൈവാലയങ്ങളെ നശിപ്പിക്കുവാനും അപകീർത്തിപ്പെടുത്തുവാനുമുള്ള ഇത്തരം ആക്രമണ പരമ്പരകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.