തീവ്രവാദികൾ കൊലപ്പെടുത്തിയ വൈദികന്റെ സ്മരണ അനുസ്മരിച്ചു

ഫാ. ജാക്ക് ഹാമെലിന്റെ ഓർമ്മ പുതുക്കി മതനേതാക്കൾ. പാരീസിൽ അധ്യാപകന്റെ തലവെട്ടിയ സംഭവത്തിനു ശേഷമാണ് തീവ്രവാദികൾ കൊലപ്പെടുത്തിയ വൈദികന്റെ സ്മരണ ആചരിച്ചുകൊണ്ട് മതനേതാക്കൾ പ്രത്യേക പ്രാർത്ഥന നടത്തയത്. ഒക്ടോബർ 18-നു നടന്ന പ്രാർത്ഥനയിൽ റൂണിലെ കത്തോലിക്കാ ആർച്ച്ബിഷപ്പ് ഡൊമിനിക് ലെബ്രൂണിനൊപ്പം മുസ്ലിം, ജൂത മറ്റ് ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

2016 ജൂലൈ 26-ന് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിലാണ് ഫാ. ജാക്ക് ഹാമെലിൻ തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ബലിപീഠത്തിനരികിൽ വച്ച് കൊല്ലപ്പെട്ട വൈദികന്റെ വിശുദ്ധമായ ജീവിതത്തെ മുൻനിർത്തി അദ്ദേഹത്തിന്റെ നാമകരണ നടപടികൾ രൂപത ആരംഭിച്ചിരിക്കുകയാണ്. വൈദികന്റെ സ്മരണ അനുസ്മരിച്ച ദിവസം തന്നെ കഴിഞ്ഞ ദിവസം തലയറുത്തു കൊല്ലപ്പെട്ട അധ്യാപകനായും മതനേതാക്കൾ പ്രാർത്ഥിച്ചു.

ഇത്തരം സംഭവങ്ങൾ ഞെട്ടലുളവാകുന്നതാണെന്നും ആരെയും കൊല്ലാൻ ദൈവം ഒരിക്കലും പറയില്ല എന്നും മതനേതാക്കൾ ഒരുമിച്ചു വ്യക്തമാക്കി. കൊല്ലപ്പെട്ട വൈദികനായും അദ്ദേഹത്തിന്റെ കുടുംബത്തിനായും ഞങ്ങൾ പ്രാർത്ഥിക്കുന്നു എന്ന് വെർസൈൽസ് സഹായമെത്രാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.