ആ അമ്മ അബോർഷനോട് ‘നോ’ പറഞ്ഞു; സഭയ്ക്ക് വിശുദ്ധനായ ഒരു മാർപാപ്പയെ ലഭിച്ചു

ജോൺപോൾ രണ്ടാമൻ പാപ്പയുടെ നൂറ്റിയൊന്നാം ജന്മദിനമായ ഇന്നലെ പ്രത്യേകമാംവിധം സഭ ഓർമ്മിച്ചത് അദ്ദേഹത്തിന്റെ അമ്മയായ എമിലിയ വോയ്‌റ്റിവയെ ആണ്. ഗർഭം ധരിച്ചതിന്റെ രണ്ടാം മാസം ഉദരത്തിലെ കുഞ്ഞ് ആരോഗ്യത്തിലൂടെ ജനിക്കുകയില്ലെന്നു കണ്ടെത്തിയ ഡോക്ടർമാർ അബോർഷൻ നിർദ്ദേശിച്ചു. പക്ഷേ, എമിലിയ എന്ന അമ്മയുടെ ജീവിതത്തോടുള്ള ‘യെസ്’ കാരണം ആഗോള കത്തോലിക്കാ സഭയ്ക്ക് ലഭിച്ചത് വിശുദ്ധനായ ഒരു മാർപാപ്പയെയാണ്.

“ആ സമയത്തെ അവരുടെ വിശ്വാസവും പ്രാർത്ഥനയും വളരെ വലുതായിരുന്നു. അവരുടെയും കുഞ്ഞിന്റെയും ജീവന് വലിയ അപകടമാണ് ഉണ്ടായിരുന്നതെങ്കിൽ കൂടിയും അവരുടെ പ്രാർത്ഥന അതിലും വലുതായിരുന്നു” – ഇത് നേരിൽ കണ്ട വാദോവിസ്‌ ബസിലിക്കയുടെ റെക്ടറായ ഫാ. ജാകുബ് ഗിൽ പറഞ്ഞത് ഇപ്രകാരമാണ്. വഡോവിസിലേക്കുള്ള പാപ്പയുടെ സന്ദർശനവേളയിൽ അവിടെ വച്ച് തന്റെ അമ്മയുടെ സുഹൃത്തായ ഹെലെനയേയും സന്ദർശിച്ചിരുന്നു. ഈ അവസരത്തിൽ അവരും പാപ്പയുടെ അമ്മയെക്കുറിച്ച് പരാമർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.