പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിൽ ദൈവസ്നേഹത്തെ അനുസ്മരിക്കാം: മാർപ്പാപ്പ

പെന്തക്കുസ്താ തിരുനാളിന് ശേഷമുള്ള ഞായറാഴ്ച ആഘോഷിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ, ദൈവത്തിന്റെ അനന്ദ സ്നേഹത്തെക്കുറിച്ച് അനുസ്മരിക്കാൻ കൂടിയുള്ള സമയമാണെന്ന് മാർപ്പാപ്പ. സെന്റ് പീറ്റേഴ്സ് സ്വകയറിൽ എത്തിയ തീർത്ഥടകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തെയാണ്, അവിടുത്തെ സ്നേഹത്തെയാണ് അനുസ്മരിക്കുന്നത്. ദൈവത്തിന്റെയും യേശു ക്രിസ്തുവിന്റെയും രഹസ്യങ്ങളും വെളിപ്പെടുന്ന അവസരം. മാർപ്പാപ്പ പറഞ്ഞു.

തങ്ങളെ വെളിപ്പെടുത്തുന്നതിനേക്കാൾ ത്രിത്വൈക ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്ന് കാണിക്കാനാണ് ദൈവം ആഗ്രഹിച്ചത്. ചെറിയവരിലും വലിയവരിലും ഒന്നുപോലെ പ്രവർത്തിച്ച്, നമ്മുടെ കൂടെയായിരിക്കുന്ന ദൈവം. അതായത് സ്വർഗത്തിലും ഭൂമിയിലും ഒരുപോലെ സന്നിഹിതനായിരിക്കുന്ന ദൈവമാണവിടുന്ന്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

എല്ലാത്തിനെയും പരിവർത്തനപ്പെടുത്തുന്നതും സമ്പൂർണമാക്കുന്നതും പരിശുദ്ധാത്മാവാണ്. അതിന് ഉത്തമ ഉദാഹരണമാണ് തന്റെ സ്നേഹത്താൽ ദൈവം സാവൂളിനെ മാറ്റിയെടുത്തത്. നമ്മിൽ സദാ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിലൂടെയാണ് ദൈവത്തിന്റെ അമൂല്യ സ്നേഹം നാം ആസ്വദിക്കുന്നത്. മാർപ്പാപ്പ പറഞ്ഞു.

ഉത്ഥിതനായ ക്രിസ്തു ആവശ്യപ്പെട്ടതും ഇതാണ്. എന്റെ സ്നേഹത്തിൽ വസിച്ചുകൊണ്ട്, ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന്. ആരംഭം മുതൽ അവസാനം വരെ യേശു ചെയ്തത് അതാണ്. ദൈവത്തിന്റെ സ്നേഹത്തിൽ വസിച്ചുകൊണ്ട് എല്ലാവരോടും ഒരുപോലെ സുവിശേഷം പ്രസംഗിച്ചു. ദൈവത്തിന്റെ അനന്ദ സ്നേഹം അവർക്ക് വെളിപ്പെടുത്തി. മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.