ദൈവദാസൻ ഫാ. എമിൽ കപ്പുവാന്റെ തിരുശേഷിപ്പുകൾ സ്വീകരിക്കുവാനൊരുങ്ങി ജന്മനാട് 

കാൻസാസിലെ വൈദികനും രണ്ടാം ലോക മഹായുദ്ധത്തിൽ സൈനിക ചാപ്ളെയിനുമായിരുന്ന ദൈവദാസൻ ഫാ. എമിൽ കപ്പുവാന്റെ തിരുശേഷിപ്പ് സ്വീകരിക്കാനൊരുങ്ങി ജന്മനാടായ കാൻസസ്. ഹവായിൽ നിന്നും ജന്മനാട്ടിലെത്തിക്കുമെന്ന് വിചിറ്റാ രൂപത അറിയിച്ചു.

യുദ്ധത്തിൽ പരിക്കേൽക്കുകയും തടവിലാക്കപ്പപ്പടുകയും ചെയ്ത സൈനികരെ ശുശ്രൂഷിക്കുകയും അവരുടെ ആത്മീയ കാര്യങ്ങളിൽ പ്രത്യേകമാം വിധം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഫാ. എമിൽ. തന്റെ ആരോഗ്യം പോലും വകവെയ്ക്കാതെ വേദനയിലും വിഷമത്താലും ദുഃഖിക്കുന്ന സൈനികർക്ക് ആശ്വാസമായി മാറിയിരുന്നു അദ്ദേഹം. 1950 -ൽ കൊറിയൻ യുദ്ധം നടക്കുമ്പോൾ ഉത്തര കൊറിയയിൽ വെച്ച് സൈനികരെ പരിചരിക്കുന്നതിനിടയിൽ അദ്ദേഹത്തെ പിടികൂടുകയും തടവിലാക്കുകയും ചെയ്തു. പിന്നീട് ജയിലിൽ സൈനിക തടവുകാർക്ക് വേണ്ടി വി. ബലിയർപ്പിച്ചും അവരുടെ കുമ്പസാരക്കാരനായും ശുശ്രൂഷകനായും അദ്ദേഹം സേവനം ചെയ്തു. കടുത്ത ന്യുമോണിയ ബാധിച്ച അദ്ദേഹം തന്റെ 35 -മത്തെ വയസ്സിൽ മരണമടഞ്ഞു.

1993 -ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചുകൊണ്ട് സഭ ഇദ്ദേഹത്തിന്റെ വിശുദ്ധ പദവിയിലേക്കുള്ള നടപടികൾ ആരംഭിച്ചു. തിരുശേഷിപ്പുകൾ വിചിറ്റയിലെ ഇമ്മാക്കുലേറ്റ് കോൺസെപ്ഷൻ ഓഫ് കത്തിത്തീഡ്രൽ ദൈവാലയത്തിലായിരിക്കും സൂക്ഷിക്കുക എന്നും രൂപത അറിയിച്ചു. വിശുദ്ധനായി പ്രഖ്യാപിച്ചതിനു ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു ദൈവാലയമോ ചാപ്പലോ നിർമ്മിക്കുമെന്നും രൂപത അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.