ദക്ഷിണ സുഡാനിലെ രണ്ട് സന്യാസിനിമാരുടെ കൊലപാതകം: ഞെട്ടലോടെ വിശ്വാസ സമൂഹം

സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന കോൺഗ്രിഗേഷനിലെ സിസ്റ്റർ മേരി അബുദിന്റെയും സിസ്റ്റർ റെജീന റോബയുടെയും മരണത്തിൽ ഞെട്ടലോടെ വിശ്വാസികൾ. ദക്ഷിണ സുഡാനിലെ ജുബ-നിമുലെ റോഡിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ ആണ് രണ്ട് സന്യാസിനിമാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടത്. ഒരു ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മിനിബസിൽ രാജ്യ തലസ്ഥാനമായ ജുബയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. രണ്ട് സന്യാസിനിമാരുടെയും മൃതസംസ്കാരം ഓഗസ്റ്റ് 20 വെള്ളിയാഴ്ച ദൗബയിലെ സെയിന്റ്-തെറീസ് കത്തീഡ്രലിൽ നടക്കും.

ഈ പ്രദേശത്ത് മുൻപും ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകൾ, സെമിനാരികൾ, കോളേജുകൾ, നഴ്സറികൾ, കത്തോലിക്കാ സ്കൂളുകൾ എന്നിവ ആഗസ്റ്റ് 23 തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് അതിരൂപതയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.