വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് അർജന്റീനയിൽ

ദിവ്യകാരുണത്തിന്റെ സൈബർ അപ്പോസ്തലൻ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് അർജന്റീനയിൽ എത്തി. ഇറ്റലിയിലെ ഫ്രണ്ട്സ് ഓഫ് കാർലോ അക്കുത്തിസ് അസോസിയേഷനിൽ നിന്ന് ഇടവക വികാരി ഫാ. സെർജിയോ ലോറെൻസോ, ബ്യൂണസ് അയേഴ്സിലെ സഹായ മെത്രാൻ മോൺ. അലജാൻഡ്രോ ജിയോർജി എന്നിവർ ചേർന്നാണ് തിരുശേഷിപ്പ് ഏറ്റുവാങ്ങിയത്.

“യുവാക്കൾക്കും മറ്റെല്ലാർക്കും വാഴ്ത്തപ്പെട്ട കാർലോ ഒരു മദ്ധ്യസ്ഥനാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ കാലഘട്ടത്തിൽ നാം പ്രത്യേകം ആഗ്രഹിക്കേണ്ട ഒരു വിളിയാണ് വിശുദ്ധി. വിശുദ്ധരാകാനും കൃപയോടെ ജീവിക്കാനും ദൈവത്തോടുള്ള സ്നേഹബന്ധത്തിൽ എന്നെന്നേക്കുമായി ജീവിക്കാനാണ് നമ്മെ വിളിച്ചിരിക്കുന്നതെന്ന് ചിന്തിക്കാനുമുള്ള ഏറ്റവും നല്ല നിമിഷമാണിത്” – ഇടവക വികാരി ഫാ. സെർജിയോ ലോറെൻസോ പറഞ്ഞു.

അദ്ദേഹത്തിന്റെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള തീർത്ഥാടനം തുടരാനാണ് രൂപതാ അധികൃതരുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.