വാ. ജോസ് ഗ്രിഗോറിയോ ഹെര്‍നാഡെസിന്റെ തിരുശേഷിപ്പ് ആശുപത്രികളിലൂടെ പര്യടനം നടത്തുന്നു

വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെര്‍നാഡെസ് സിസനിയോറോസിന്റെ തിരുശേഷിപ്പ് ആശുപത്രികളിലൂടെയും ക്ലിനിക്കുകളിലൂടെയും പര്യടനം നടത്തുന്നു. കോവിഡ് 19-ന്റെ പശ്ചാത്തലത്തിലാണ് വെനസ്വേലയിലെ കാരക്കാസില്‍ ഈ തിരുശേഷിപ്പ് പര്യടനം.

ദരിദ്രരുടെ ഡോക്ടര്‍ എന്നാണ് വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ അറിയപ്പെടുന്നത്. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ തിരുശേഷിപ്പ് പ്രയാണം വലിയ പ്രചോദനവും ശക്തിയും നല്‍കുമെന്ന് കരുതപ്പെടുന്നു. മേയ് 14-ന് പര്യടനം അവസാനിക്കും.

സേവനത്തിന്റെയും ആതുരശുശ്രൂഷയുടേയും മഹനീയമാതൃക കാണിച്ചുതന്ന പുണ്യാത്മാവാണ് വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ. സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസാധിഷ്ഠിത ജീവിതം നയിക്കുകയും ചെയ്ത ഡോക്ടര്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് തന്റെ കാരുണ്യപ്രവര്‍ത്തികളിലൂടെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.