അർജന്റീനയിലെ സ്കൂളിൽ വാഴ്ത്തപ്പെട്ട കാർലോ അക്യുത്തിസിന്റെ തിരുശേഷിപ്പ് പ്രദർശിപ്പിക്കും

അർജന്റീനയിലെ കോർഡോബയിലെ സ്കൂളിൽ ഏപ്രിൽ 18 -ന് ‘ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ’ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുത്തിസിന്റെ തിരുശേഷിപ്പ് പ്രദർശിപ്പിക്കും. വിദ്യാർത്ഥിക്കൾക്ക് തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരമൊരുക്കും. വില്ല യൂക്കരിസ്റ്റിക് സ്കൂളിൽ രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് തിരുശേഷിപ്പ് താൽക്കാലികമായി പ്രതിഷ്ഠിക്കുന്നത്.

ഫാസ്റ്റാ എഡ്യൂക്കേഷണൽ നെറ്റ്‌വർക്ക് എന്ന സമൂഹമാണ് ഇതിനു മുൻകൈ എടുത്തിരിക്കുന്നത്. വിശ്വാസികളും പുരോഹിതരും സമർപ്പിതരും അംഗമായ ഈ സംഘടന ദൈവം പഠിപ്പിച്ച സ്നേഹം പ്രത്യാശയോടും സ്നേഹത്തോടും കൂടി പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ചതാണ്.

വൈദികർ, ഫാസ്‌ത അംഗങ്ങൾ, മറ്റ് കത്തോലിക്കാ സ്കൂളുകൾ, പ്രസ്ഥാനങ്ങൾ, ഇടവകകൾ എന്നിവർ തിരുശേഷിപ്പിന്റെ വണക്കത്തിനായി സ്കൂളിൽ എത്തിച്ചേരും. 1991 -ൽ ജനിച്ച കാർലോയെ കഴിഞ്ഞ ഒക്ടോബറിലാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത്. നിലവിൽ കാർലോയുടെ മൂന്നു തിരുശേഷിപ്പുകളാണ് അർജന്റീനയിൽ ഉള്ളത്. ദിവ്യകാരുണ്യ ഭക്തിയിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരുവാനും അതിൽ നിലനിർത്തുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിന് ഇത് സഹായകരമാകും എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.