പരിശുദ്ധാത്മാവുമായുള്ള നിങ്ങളുടെ ബന്ധം എപ്രകാരമാണ്

പരിശുദ്ധാത്മാവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്താനുള്ള അവസരമാണ് പെന്തക്കുസ്താ തിരുനാൾ ഒരുക്കുന്നത്. പരിശുദ്ധ ത്രിത്വത്തിൽ ഏറ്റവും അപരിചിതമായ വ്യക്തിത്വമാണ് പരിശുദ്ധാത്മാവ്. എന്നാൽ പരിശുദ്ധാത്മാവുമായി ഒരു അടുത്തബന്ധം പുലര്‍ത്തിയിരുന്ന വി. ജോസ്മരിയ എസ്ക്രിവ, പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ട രഹസ്യങ്ങളെക്കുറിച്ചും പരിശുദ്ധാത്മാവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ക്രൈസ്തവരെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ചോദിക്കുന്നു..

“അപ്പസ്തോലൻ ചോദിച്ചതുപോലെ, നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ.” ദൈവവുമായും ദൈവത്തിന്റെ ആത്മാവുമായും ബന്ധപ്പെട്ടിരിക്കേണ്ടതിനെക്കുറിച്ചാണ് അപ്പസ്തോലൻ സൂചിപ്പിക്കുന്നത്.

എന്നാൽ പലരും പരിശുദ്ധാത്മാവുമായി ജീവിതത്തിൽ ആലോചനകൾ നടത്തുക കുറവാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ത്രിത്വൈക ദൈവമാണെങ്കിലും മൂന്ന് പേരും വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ പരിശുദ്ധാത്മാത്മാവുമായി എപ്പോഴും അടുപ്പം പുലര്‍ത്തേണ്ടതുണ്ട്. കാരണം പരിശുദ്ധാത്മാവ് എന്നത് ഒരു അദൃശ്യമായ വ്യക്തിത്വമല്ല. മറിച്ച് സ്നേഹിക്കപ്പെടാൻ യോഗ്യനായ വ്യക്തി തന്നെയാണ്.

അതുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം, പരിശുദ്ധാത്മാവിനെ എപ്രകാരമാണ് ഞാൻ കാണുന്നത്, എന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിനുള്ള സ്ഥാനമെന്താണ്, പരിശുദ്ധാത്മാവിനെ ഞാൻ സ്നേഹിക്കുന്നുണ്ടോ എന്നെല്ലാം..