ലത്തീന്‍ സെപ്തംബര്‍ 26; ലൂക്ക 8:11-21 – ബന്ധം

നമ്മുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നവരോടും നമ്മുടെ സ്വഭാവ സവിശേഷതയോട് താതാത്മ്യം പ്രാപിക്കുന്നവരോടുമാണ് നാം നല്ല ബന്ധം സ്ഥാപിക്കുന്നത്. ബന്ധങ്ങള്‍ അപ്പോള്‍ എന്റെ അഭിരുചിയുടെ പാര്‍ശ്വഫലമായി ഉണ്ടാകുന്ന ഒന്നായി മാറുന്നു. എന്നാല്‍ ഈശോ നാം ഏവരോടും ബന്ധം സ്ഥാപിക്കുന്നത് സ്വന്തം അഭിരുചിയുടെയോ, ഇഷ്ടത്തിന്റേയോ അടിസ്ഥാനത്തിലല്ല. സ്വന്തം പിതാവിന്റെ (ദൈവത്തിന്റെ) ഹിതം അനുവര്‍ത്തിക്കുന്നവര്‍ എല്ലാം അവിടുത്തേയ്ക്ക് അമ്മയും സഹോദരനും സഹോദരിയും ആയി മാറുന്നു. എന്റെ  വ്യക്തിബന്ധങ്ങള്‍ ദൈവഹിതത്തിനു വഴങ്ങുക എന്ന അടിസ്ഥാന നിലപാടിന്റെ നല്ല ഫലമാണോ?
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.