ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി എൻ‌ഐ‌എ

ഭീമ കൊറേഖാവ് അക്രമക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന 83 -കാരനായ ഈ ജെസ്യൂട്ട് വൈദികനെ 2020 ഒക്ടോബർ 8 -ന് റാഞ്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നാരോപിച്ച് യു‌എ‌പി‌എ വകുപ്പ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാർക്കിൻസൺസ് രോഗത്താൽ ക്ലേശിക്കുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യം വളരെ മോശപ്പെട്ട അവസ്ഥയിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുള്ള ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫാ. സ്റ്റാൻ സ്വാമി ജാമ്യം തേടിയത്. അതിനാൽ, യു‌എ‌പി‌എയുടെ സെക്ഷൻ 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ) പ്രയോഗിക്കാൻ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.