കാരിത്താസ് ഇന്റര്‍നാഷണലിന്റെ നിയമാവലിയും നടപടിക്രമങ്ങളും: ഭേദഗതികള്‍ അംഗീകരിച്ച് മാര്‍പാപ്പാ

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ രാജ്യത്തിന്റെ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രൊ പരോളിനുമായി ജനുവരി പതിമൂന്നിനു നടത്തിയ കൂടിക്കാഴ്ചയില്‍ കാരിത്താസ് ഇന്റര്‍നാഷണലിന്റെ നിയമാവലിയിലും നടപടിക്രമങ്ങളിലും വരുത്തിയ ഭേദഗതികള്‍ അംഗീകരിച്ചു നല്‍കി.

അന്തര്‍ദേശീയ കാരിത്താസിന്റെ നിര്‍വ്വചനവും വ്യവസ്ഥകളും പുനഃനിര്‍വ്വചിക്കാനുള്ള അവരുടെ ആവശ്യം അംഗീകരിച്ച്, അതില്‍ വരുത്തിയ പങ്കാളിത്ത വ്യവസ്ഥകളുടേയും അഭ്യന്തരചട്ടങ്ങളുടെയും ഭേദഗതികള്‍ പാപ്പാ അനുവദിച്ചു. ഇവ ഒസ്സര്‍വത്തോരെ റൊമാനോ പത്രത്തിലൂടെ വിളംബരം ചെയ്യാനും 2020 ഫെബ്രുവരി ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കാനും ആക്ടാ അപ്പോസ്തലിക്കാ സേദിസില്‍ (Acta Apostolicae Sedis) പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടു.