ലത്തീന്‍: ജനുവരി 27: മര്‍ക്കോ 4:26-34 ജീവന്റെ വചനം

വളരെ ലളിതമായ രീതിയിലാണ് അവന്‍ ദൈവരാജ്യത്തെക്കുറിച്ച് വ്യാഖ്യാനിച്ചത് ഉപമകളിലൂടെ അവന്‍ സംസാരിക്കുമ്പോള്‍ വളരെ ലളിതമായ രീതിയിലാണ് സംസാരിച്ചത്. കേള്‍വിക്കാരെ രസിപ്പിക്കുക മാത്രമായിരുന്നില്ല. അവരുടെ മനഃപരിവര്‍ത്തനത്തിലേക്ക് നയിക്കുക എന്നതും ആയിരുന്നു അവിടുത്തെ ഉപമകളുടെ ഉദ്ദേശ്യം. കേള്‍വിക്കാരന്റെ ശ്രദ്ധയെ പിടിച്ചു നിര്‍ത്താനും, അവന്റെ മനസ്സിനെ അസ്വസ്ഥമാക്കാനും, അങ്ങനെ അവനെ മനഃപരിവര്‍ത്തനത്തിലേക്ക് നയിക്കാനും യേശുവിന്റെ ഉപകള്‍ക്ക് സാധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.