ലാറ്റിന്‍ മര്‍ക്കോസ് 7: 1-13 സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം

തങ്ങളുടേതായ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി നിയമത്തെ വളച്ചൊടിക്കുകയും വ്യക്തികളെ തേജോവധം ചെയ്യുകയും ചെയ്യുന്ന നിയമജ്ഞരേയും ഫരിസേയരെയും നാം കണ്ടുമുട്ടുന്നു. പുറമേ നിയമം അനുശാസിക്കുകയും നിയമം വള്ളിപുള്ളി തെറ്റാതെ പ്രവര്‍ത്തിപഥത്തിലാക്കുകയും ചെയ്യുന്നു എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തിരുന്നവര്‍ക്ക് നിയമത്തിന്റെ ആന്തരീകാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും അധിഷ്ഠിതമായ നിയമങ്ങളെ അവര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സ്‌നേഹത്തിന്റെ പരസ്പര വിനിമയത്തെ മനുഷ്യബന്ധങ്ങളില്‍ നിന്ന് പറിച്ച് മാറ്റി, നിന്റെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ നീര്‍ച്ചാല്‍ വറ്റിവരണ്ട് പോയിട്ടുണ്ടെങ്കില്‍ സ്‌നേഹം തന്നെയായവനിലേക്ക് ദൃഷ്ടി ഊന്നാന്‍ സമയമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.