സീറോമലബാര്‍: ജനുവരി 29: യോഹ. 2: 1-11 യേശുവില്‍ ശരണപ്പെടുക

1. ജീവിതാഘോഷത്തിന്റെ വീഞ്ഞു തീരുന്നു (2:3). ദൈവിക ഇടപെടലിനുളള സാധ്യതയുമില്ലെന്നു വരുന്നു (2:4). അങ്ങനെ സര്‍വ്വ പ്രതീക്ഷയും നശിക്കുമ്പോള്‍ ചെയ്യേണ്ടത് ഒന്നേയുളളു: കണ്ണുമടച്ച് യേശുവില്‍ ശരണപ്പെടുക. ‘അവന്‍ പറയുന്നത് ചെയ്യുകയെന്ന’ (2:5) മറിയ വചനത്തിന്റെ സന്ദേശം അതാണ്. ദൈവത്തിലും കൂടെയുളള വ്യക്തിയിലും കണ്ണുമടച്ച് വിശ്വസിക്കുമ്പോഴാണ് ഇല്ലായ്മക്കു മുമ്പില്‍ സമൃദ്ധിയുടെ പുതിയ സാധ്യതകള്‍ തുറക്കുന്നത്.
2. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു (2:1). സദ്യയില്‍ അനേകര്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വീഞ്ഞു തീര്‍ന്നത് തിരിച്ചറിഞ്ഞത് അമ്മയാണ്. അതിഥികളുടെ ശ്രദ്ധ സാധാരണഗതിയില്‍ സ്വന്തം പാത്രത്തിലും, അടുത്തിരിക്കുന്ന സ്വന്തപ്പെട്ടവരുടെ പാത്രത്തിലും ആയിരിക്കും. എന്നാല്‍ ആതിഥേയന്റെ കലവറയും ഹൃദയവും ശ്രദ്ധിക്കുന്നവളാണ് അമ്മ. നീയും അങ്ങനാകുക. എങ്കില്‍ നീ ചെല്ലുന്നിടത്തെല്ലാം മുന്തിയ വീഞ്ഞിന്റെ സമൃദ്ധി നിറയുന്നതു കാണാനാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.