സീറോമലബാര്‍: ജനുവരി 26: മര്‍ക്കോ. 10:17-27 നിത്യജീവന്‍ സ്വന്തമാക്കാന്‍

ധനികന് സമ്പത്തെല്ലാം സ്വരുക്കൂട്ടിക്കൊണ്ടുതന്നെ പ്രമാണങ്ങള്‍ പാലിക്കാനായി (10:20-22). പ്രമാണങ്ങള്‍ പാലിച്ചിട്ടും സ്വന്തം സമ്പത്ത് ദരിദ്രര്‍ക്ക് കൊടുക്കാനായില്ല. കാരണം അവന്‍ കൊടുത്തു ശീലിച്ചിട്ടില്ല, സമ്പാദിച്ചു മാത്രമേ ശീലിച്ചിട്ടുളളു. ശിഷ്യനാകുക എന്നാല്‍ കൊടുത്തു ശീലിക്കുക എന്നതാണര്‍ത്ഥം; അവസാനം ഏറ്റവും വലിയ സമ്പത്തായ സ്വന്തം ജീവന്‍ കൊടുക്കാന്‍ സാധിക്കുക (8:34). നിന്റെ സമ്പത്തുകള്‍ കൂടെ ഉളളവര്‍ക്ക് കൊടുത്തു ശീലിക്കുക; എങ്കില്‍ നിനക്ക് നിത്യജീവന്‍ കിട്ടും (8:35).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.