അന്നന്നു വേണ്ടുന്ന ആഹാരം 81: ബലിപീഠത്തില്‍ ചേര്‍ത്തുവയ്ക്കുന്ന നിയോഗ ചുരുളകള്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നിയോഗങ്ങളുമായി ബലിപീഠത്തിന്‍റെ മുമ്പിലേയ്ക്ക് കടന്നുചെല്ലുന്നത് പഴയനിയമ കാലം മുതലേ ആരംഭിച്ച ഒരു സംഭവമാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ ഓരോ നിയോഗവുമായി പങ്കെടുക്കുന്നത് ഒത്തിരി അനുഗ്രഹപ്രദമാണ്. അത് ചിലപ്പോൾ പ്രാര്‍ത്ഥനാവശ്യങ്ങളാകാം, ചില ആഗ്രഹങ്ങളാകാം. ഇങ്ങനെയുള്ള ചെറിയ കാഴ്ചകളും ചെറിയ നിയോഗങ്ങളുമായി വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുന്നത് കൂടുതൽ ഭക്തിയോടും ശ്രദ്ധയോടും തീക്ഷ്ണതയോടും ഒക്കെ വിശുദ്ധ കുർബാനയില്‍ പങ്കെടുക്കാന്‍ നമ്മെ സഹായിക്കും.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS