അന്നന്നു വേണ്ടുന്ന ആഹാരം 58: ഏദനിൽ ആരംഭിക്കുന്ന കുർബ്ബാന രഹസ്യം

ഉൽപ്പത്തി പുസ്തകം മൂന്നാം അദ്ധ്യായം ഇരുപത്തി ഒന്നാം തിരുവചനത്തിൽ ദൈവം തോലുകൊണ്ട് ഉടയാട ഉണ്ടാക്കി ആദത്തേയും അവന്റെ ഭാര്യയേയും ധരിപ്പിച്ചു എന്ന് നാം വായിക്കുന്നു. ഈ വചനഭാഗം ധ്യാനിച്ചിട്ട് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത് വിശുദ്ധ കുർബാന ഏദേൻ തോട്ടത്തിൽ ആരംഭിച്ചു എന്നാണ്. ആദവും ഹവ്വായും പാപം ചെയ്തു കഴിഞ്ഞപ്പോൾ ദൈവം ഒരു കുഞ്ഞാടിനെ കൊന്ന് ആ തോലുകൊണ്ട് അവരെ ഉടുപ്പിക്കുകയാണ്. കാൽവരിയിലെ ബലിയുടെ ആരംഭം അവിടെ കുറിക്കുകയാണ്…

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്