അന്നന്നു വേണ്ടുന്ന ആഹാരം 52: മന്നയായ് കൂടെവന്നവൻ

വിശുദ്ധ കുർബാന സ്വർഗ്ഗീയ മന്നയാണ്. ഇസ്രായേൽകാർക്ക് കാനാൻ ദേശത്തേയ്ക്കുള്ള യാത്രയിൽ അവർക്കു കരുത്തേകിയത് മന്നയാണ്. ജോഷ്വയുടെ പുസ്തകം അഞ്ചാം അധ്യായത്തിൽ അവർ പെസഹാ ആചരിച്ച ശേഷം മന്നാ വർഷിച്ചില്ലാ എന്ന് പറയുന്നു. ഇതിനെ കുറിച്ച് യഹൂദരുടെ ഇടയിൽ ഒരു പാരമ്പരാഗത വിശ്വാസം നിലനിന്നിരുന്നു. ഇനി എപ്പോൾ സ്വർഗ്ഗം തുറക്കുന്നോ അപ്പോൾ മാത്രമേ മന്നാ വർഷിക്കുകയുള്ളു എന്നായിരുന്നു ആ വിശ്വാസം. സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ആ ജീവനുള്ള അപ്പം ഈശോയാണ്. വിശുദ്ധ കുർബാനയാണ്.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്