അന്നന്നു വേണ്ടുന്ന ആഹാരം 49: ശുദ്ധീകരണ ആത്മാക്കൾക്കായി പ്രാർത്ഥിക്കാം

ദേവാലയങ്ങളുടെ മധ്യത്തിലുള്ള ഭാഗം ഒഴിച്ചിട്ടിരിക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. സഭയുടെ പാരമ്പര്യമനുസരിച്ചു ശുദ്ധീകര ആത്മാക്കൾ നിന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്നവരോട് പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്ന സ്ഥലമാണ് അത് എന്ന് വിശ്വസിച്ചു പോരുന്നു. ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെ ഫലമായിട്ട് ധാരാളം ശുദ്ധീകരാത്മാക്കൾ സ്വർഗ്ഗത്തിലേയ്ക്ക് കരേറ്റപ്പെടുന്നു. മരിച്ചവർക്കു വേണ്ടി നമുക്ക് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രാർത്ഥനയാണ് വിശുദ്ധ കുർബാന.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.