അന്നന്നു വേണ്ടുന്ന ആഹാരം 36: തിരിച്ചറിവുകൾ നൽകുന്ന അപ്പം

സുവിശേഷത്തിൽ പല സന്ദർഭങ്ങളിലായി ഈശോ അപ്പം വർദ്ധിപ്പിക്കുന്നതായി കാണുന്നുണ്ട്. അപ്പം വർദ്ധിപ്പിച്ച ശേഷം ഈശോ ശിഷ്യന്മാരോട് ചോദിക്കുകയാണ്: ‘ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്..?’

വി. മത്തായിയുടെ സുവിശേഷത്തിലും വി. മാർക്കോസിന്റെ സുവിശേഷത്തിലും ഈ ചോദ്യം നാം കാണുന്നുണ്ട്. ഓരോ വിശുദ്ധ കുർബാന സ്വീകരണങ്ങളും നമ്മെ നയിക്കേണ്ടത്, ഈശോ എനിക്ക് ആരാണ് എന്ന ചോദ്യത്തിലേയ്ക്കാകണം.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്