അന്നന്നു വേണ്ടുന്ന ആഹാരം 23: ഉത്ഥാനഗീതം

വിശുദ്ധ കുർബാനയിൽ ഏറ്റവും ആഘോഷപൂർവ്വമായി കൊണ്ടാടുന്ന ഒന്നാണ് സർവ്വാധിപനാം കർത്താവേ… എന്ന ഗാനം. അതായത് ഉത്ഥാനഗീതം. ആദത്തിന്റെ മക്കളുടെ ഗീതം എന്നും ഈ ഗാനം അറിയപ്പെടുന്നു. ഈ ഗാനം ആലപിക്കുമ്പോൾ പാതാളത്തിൽ കഴിയുന്ന മരിച്ച വിശ്വാസികളുടെ ആനന്ദം, സ്വർഗ്ഗം തുറക്കപ്പെട്ടതിലുള്ള സന്തോഷം, സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാം എന്നതിനുള്ള വലിയ ആഗ്രഹം ഇതെല്ലാം നമ്മുടെ ജീവിതത്തിലും ഉണ്ടാകണം.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്