സീറോമലബാര്‍: ഫെബ്രുവരി 9: മര്‍ക്കോ.9:33-37 സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവന്‍

ദൈവത്തേയും ദൈവരാജ്യത്തേയും വെളിപ്പെടുത്തുന്ന മിശിഹാ, സംസ്ഥാപിതമാകുന്ന ദൈവരാജ്യത്തിന്റെ മാര്‍ഗ്ഗരേഖ അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ. സ്വര്‍ഗ്ഗരാജ്യം ബാഹ്യമായി കാണപ്പെടുന്നതിലല്ല, മറിച്ച് ആന്തരികതയിലാണ് എന്ന് ഈശോ പഠിപ്പിക്കുന്നു. ബാഹ്യമായി അവസാനസ്ഥാനത്തുള്ളവനും ശുശ്രൂഷകനും, ഒരു ശിശുവിനേപ്പോലെ താഴ്മയുള്ളവനുമാണ് ദൈവരാജ്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒപ്പം ഇങ്ങനെ എളിമയുളളവരുടെ, ബാഹ്യമായി അവസാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നവരുടെ ഹൃദയങ്ങള്‍ കാണുന്നവന്‍ ഈശോയേയും, ഈശോയെ കാണുന്നവന്‍ ഈശോയെ അയച്ച പിതാവിനെയും സ്വീകരിക്കുന്നു എന്ന വലിയ സത്യം അവിടുന്ന് വെളിപ്പെടുത്തുന്നു. ബാഹ്യമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ലോകത്തിന്റെ മാനദണ്ഡമല്ല ദൈവത്തിന്റേത് എന്ന് അവിടുന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു. വലിയവര്‍ക്കേ ചെറുതാകാന്‍ സാധിക്കൂ. ചെറിയവര്‍ക്കേ വലിയവരാകാനും.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.