സീറോ മലബാര്‍ ഏപ്രില്‍ 9 മത്താ 21:1-17 ഈശോയുടെ ജറുസലം പ്രവേശനം

കഴുതയെയും കഴുതക്കുട്ടിയെയും കുറിച്ചുള്ള യേശുവചനം കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ട് എന്നാണ്. മൃഗങ്ങളില്‍ തന്നെ പരിഹാസ വിഷയമായ കഴുതയാണ് രാജാവാഹകനും ക്രിസ്തു വാഹകനുമായി മാറുന്നത്. നീ എത്ര നിസ്സാരനാണെങ്കിലും മറക്കരുത്. ദൈവത്തിന് നിന്നെ ആവശ്യമുണ്ട്. ഈ തിരിച്ചറിവിലാണ് നിന്റെ നിസ്സാരതകള്‍ പോലും ഈശ്വരസാന്നിധ്യത്തിന്റെ മാധ്യമങ്ങളായിത്തീരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.