സീറോ മലബാര്‍ മാര്‍ച്ച്‌ 18 മത്തായി 1: 18-25 മറിയം പരമ പരിശുദ്ധയാണ്

മറിയത്തെ പാപിനിയായിട്ടാണ് ജോസഫ് ആദ്യം കരുതുന്നത്. അതുകൊണ്ടാണ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത് (1:19). എന്നാല്‍ സത്യം എന്താണ്? മറിയം പാപിനിയാണെന്നല്ല; മറിച്ച് പരമ പരിശുദ്ധയാണ്; പരിശുദ്ധാത്മാവ് നിറഞ്ഞവളാണ് (1:18, 20). സാധാരണ ലോജിക്ക് അനുസരിച്ച്, ഭര്‍ത്താവിന്റെ അറിവില്ലാതെ ഗര്‍ഭിണിയായ മറിയം വ്യഭിചാരിണിയാണ്. എന്നാല്‍ ദൈവത്തിന്റെ പ്രവര്‍ത്തനം ഈ സാധാരണ ലോജിക്കിന് അതീതമാണ്. നിന്റെ ലോജിക്കിനും ന്യായത്തിനും വിരുദ്ധമായതൊക്കെ തെറ്റാണെന്നും പാപമാണെന്നും കരുതരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.