കോഴിക്കോട്ടും മലപ്പുറത്തും ബുധനാഴ്ചയും റെഡ് അലർട്ട്

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍  20 സെന്റീമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് പശ്ചിമബംഗാള്‍ – ഒഡീഷാ തീരത്തേയ്ക്ക് അടുക്കുകയാണ്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത എന്നും കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.