അറമായ ഭാഷയിലുള്ള പുരാതന ബൈബിളിന്റെ കയ്യെഴുത്തുപ്രതി വീണ്ടെടുത്തു

അറമായ ഭാഷയിലുള്ള പുരാതനമായ ബൈബിളിന്റെ കൈയെഴുത്തുപ്രതി തുർക്കി നിയമപാലകർ മോഷ്ടാക്കളിൽ നിന്നും വീണ്ടെടുത്തു. തുർക്കിയിലെ അങ്കാറയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കിരിക്കലെയിൽ നിന്നാണ് നിയമപാലകർ ബൈബിൾ വീണ്ടെടുത്തത്.

26 പേജുകളുള്ള ബൈബിളിൽ ക്രൂശിക്കപ്പെട്ട യേശുവിന്റെ ചിത്രവും ഉണ്ട്. ഒന്നാം നൂറ്റാണ്ടിലേതെന്നു വിശ്വസിക്കപ്പെടുന്ന ഈ ബൈബിൾ 13 മില്യൺ ഡോളറുകൾക്കാണ് വിൽക്കുവാൻ ശ്രമിച്ചതെന്ന് സംശയിക്കുന്നു. കിരിക്കലെ അറ്റോർണി ജനറലിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ബൈബിൾ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.