ആക്രമണങ്ങളിൽ തകർന്ന ക്രിസ്ത്യൻ രൂപങ്ങൾ പുനർനിർമ്മിച്ചു

അമേരിക്കയിൽ കഴിഞ്ഞ നാളുകളിൽ വിവിധ ആക്രമണങ്ങളിൽ തകർക്കപ്പെട്ട ക്രിസ്ത്യൻ രൂപങ്ങൾ, രാജ്യത്തെ വിവിധ കലാകാരന്മാർ പുനർനിർമ്മിച്ചു.

ന്യൂയോർക്കിലെ റോച്ചെസ്റ്ററിലെ സെന്റ് മൈക്കിൾസ് പള്ളിയിലെ രൂപം പുനർനിർമ്മിച്ചത് ആർലിൻ മില്ലർ എന്ന കലാകാരനാണ്. മില്ലർ 18 വർഷമായി ഈ ജോലി ചെയ്യുന്നുണ്ട്. തകർന്ന രൂപം പുനർനിർമ്മിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് കുറഞ്ഞ നാളുകൾ കൊണ്ട് പുനർനിർമ്മിക്കുകയായിരുന്നു. കാലിഫോർണിയയിലെ ആർക്കേഡിയയിലെ ചിത്രകാരിയും ഇന്റീരിയർ ഡെക്കറേറ്ററുമായ ഷീലാ ലേമാനും രൂപങ്ങൾ പുനർനിർമ്മിക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.