യേശുവിന്റെ പേരിൽ മരിക്കാൻ തയ്യാറാണന്നു പറഞ്ഞു: ഉടനെ ബോംബ് പൊട്ടി

ഇന്നലെ തീവ്രവാദികൾ സ്ഫോടനം നടത്തിയ സീയോൻ ചർച്ചിലെ വേദപാഠ അധ്യാപകൻ, കരോളിൻ മഹേന്ദ്രൻ പങ്കുവെച്ച പോസ്റ്റ് ആരുടേയും കരളലയിപ്പിക്കുന്നതാണ്.

രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞാണ് ഈസ്റ്റർ ആഘോഷിക്കാൻ വേദപാഠ ക്ലാസുകളിലെ കുട്ടികൾ എത്തിയത്. യേശുവിനു വേണ്ടി മരിക്കാൻ നിങ്ങളൊക്കെ തയ്യാറാണോ എന്ന് അധ്യാപകർ കുട്ടികളോട് ചോദിച്ചു. തങ്ങളുടെ കുഞ്ഞുകൈകളുയർത്തി, അതിന് തങ്ങള്‍ തയ്യാറാണെന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു. തൊട്ടടുത്ത നിമിഷമാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കൈകൾ ഉയർത്തിയ കുട്ടികളിൽ പകുതിപ്പേർ കൊല്ലപ്പെട്ടു.

അവർ പറഞ്ഞതുപോലെ തന്നെ ക്രിസ്തുവിനുവേണ്ടി അവർ രക്തസാക്ഷികളായി. കരോളിൻ മഹേന്ദ്രൻ ഏതാനും പരിക്കുകളോടുകൂടി അത്ഭുതകരമായി രക്ഷപ്പെട്ടു.

സച്ചിൻ ജോസ് എട്ടിയിൽ