സന്യാസഭവനങ്ങളിലെ കിടപ്പുരോഗികൾക്ക് റേഷൻ; പകരക്കാരെ ചുമതലപ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ഭക്ഷ്യമന്ത്രി

സന്യാസഭവനങ്ങളിലെ കിടപ്പുരോഗികളായ അന്തേവാസികൾക്ക് റേഷൻ ആനൂകൂല്യങ്ങൾ വാങ്ങുന്നതിന് പകരക്കാരെ അധികാരപ്പെടുത്തുന്നത് പരിഗണിക്കാമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ.

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ പ്രസിഡൻറ് അഡ്വ. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ മന്ത്രിയെ കണ്ട് നിവേദനം നൽകിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സന്യാസ ഭവനങ്ങളിലെ അന്തേവാസികൾക്ക് വ്യക്തിഗത റേഷൻ കാർഡ് ആണുള്ളത്. എന്നാൽ, കിടപ്പുരോഗികൾക്ക് നേരിട്ട് കടകളിലെത്തി റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കാത്ത നിലയിലാണ് ഉള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.