റാറ്റ് സിങ്ങര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവും പണ്ഡിതനുമായ ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പേരിലുള്ള പുരസ്ക്കാരങ്ങള്‍ വത്തിക്കാന്‍റെ ജോസഫ് ഫൗണ്ടേഷന്‍ സമ്മാനിച്ചു. വത്തിനിലെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി ഹാളില്‍ വെച്ചാണ്‌ പുസ്ക്കാരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മാനിച്ചത്.

ബവേറിയക്കാരിയായ മരിയാന്ന ഷ്ലൂസ്സറും സ്വിറ്റ്സര്‍ലണ്ടുകാരന്‍, മാരിയോ ബോടയുമാണ് ദൈവശാസ്ത്ര പാണ്ഡ്യത്തിനുള്ള 2018-ലെ സമ്മാനതത്തിന് അര്‍ഹരായത്. മരിയാന്ന ഷ്ലൂസ്സര്‍ പ്രഫസ്സറും ദൈവശാസ്ത്ര പണ്ഡിതയുമാണ്. പാണ്ഡിത്യവും അതിനെ ബലപ്പെടുത്തുന്ന കൃതികളും പ്രബന്ധങ്ങളും കണക്കിലെടുത്താണ് മരിയാന്നയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. കലാകാരനും വാസ്തു ശില്പിയുമായ മാരിയോയ്ക്ക് ക്രൈസ്തവികതയും കലാസാംസ്ക്കാരിക മേന്മയുമുള്ള നിര്‍മ്മിതികളുടെ പേരിലാണ് അവാര്‍ഡ് ലഭിച്ചത്.

നൂതന ആശയങ്ങള്‍ക്കുള്ള പുരസ്ക്കാരം നാല് പേര്‍ക്കാണ് ലഭിച്ചത്. സ്പെയിനിലെ നാവാറാ യൂണിവേഴ്സിറ്റി പ്രഫസര്‍, സാവിയോര്‍ സാചസ് കന്നിസാരസ്, സ്പെയിനിലെ തന്നെ സെവീലെ യുണിവേഴ്സിറ്റി പ്രഫസര്‍, ജുവാന്‍ അരാനാ, സ്പെയിനിലെ മാഡ്രിഡ് യൂണിവേഴ്സിറ്റിയില്‍നിന്നും, പ്രഫസര്‍ ഗൊണ്‍സാലോ ജനോവ, കാര്‍ളോ മൂന്നാമന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍, മരീയ റൊസാരിയരൊ ഗൊണ്‍സാലസ് എന്നിവര്‍ക്കാണ് നൂതന ആശയങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.