മഴ

ഇറ്റുവീഴുന്ന മഴത്തുള്ളികൾ …
സൂര്യന്റെ താപമേറ്റുവാങ്ങി
വിണ്ടുകീറിയ ഭൂമിയെ കുളിർപ്പിക്കുവാൻ
ചിതറിവീണ മണിമുത്തുകൾ .

മണ്ണിലുറങ്ങുന്ന വിത്തിനെ ഉണർത്തുവാൻ
സസ്യലതാദികളിൽ ഒളിഞ്ഞിരിക്കുന്ന
ഫലത്തെ പുറത്തുകൊണ്ടുവരുവാൻ …
കറങ്ങുന്ന കാലചക്രത്തെ അശ്വരഥമാക്കി കടന്നുവരുന്നവൻ  

കരയുന്ന വേഴാമ്പലിനുമുണ്ട് ഒരു പ്രതീക്ഷ
കരിയുന്ന ഇലയ്ക്കുമുണ്ടൊരു പ്രതീക്ഷ
അഗ്നികുണ്ഠത്താൽ പഴുക്കുന്ന ആലയിലെ ഇരുമ്പിനുമുണ്ടൊരു പ്രതീക്ഷ
പല ജീവിതങ്ങളുടെയും പ്രതീക്ഷകളുടെ നിർവൃതിയാണ് മഴ

കാത്തിരിക്കുക, ഒരിക്കൽ അവൻ നമ്മുടെ ജീവിതത്തിലും തോരാതെ പെയ്യും  

 ജൊവാൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.